ഹാരിസൺസ് വ്യാജരേഖ: വിജിലൻസ് നിലപാട് തള്ളി റവന്യൂ വകുപ്പ്​

കൊച്ചി: ഹാരിസൺസ് കമ്പനി അധികൃതർ വ്യാജരേഖ തയാറാക്കിയെന്ന കേസിൽ വിജിലൻസ് നിലപാട് തള്ളി റവന്യൂ വകുപ്പ്. കേസ് അവസാനിപ്പിക്കാമെന്ന് വിജിലൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത് റവന്യൂ വകുപ്പ് അറിയാതെയെന്ന് മന്ത്രി കെ. രാജ​െൻറ ഓഫിസ് വ്യക്തമാക്കി. 'മാധ്യമം' വാർത്തയിലൂടെയാണ് വിജിലൻസ് കോടതിയിൽ നടന്ന അട്ടിമറി റവന്യൂ വകുപ്പ് അറിഞ്ഞത്. ഹാരിസൺസ് അനധികൃതമായി കൈവശം വെച്ച 19,138 ഏക്കർ ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കാൻ സിവിൽ കോടതിയിൽ റവന്യൂ വകുപ്പ് കേസ് നൽകി. മറ്റുള്ളയിടങ്ങളിൽ ഭൂമി സ്ഥിതി ചെയ്യുന്ന മേഖലയിലെ സിവിൽ കോടതിയിൽ ടൈറ്റിൽ കേസുകൾ ഫയൽ ചെയ്യാൻ കലക്ടർമാരെ ചുമതലപ്പെടുത്തിയെന്നും അതുമായി മുന്നോട്ടുപോകുമെന്നും റവന്യൂ മന്ത്രിയുടെ ഓഫിസ് 'മാധ്യമ'ത്തോട് പറഞ്ഞു.

മുൻ റവന്യൂ പ്രിൻസിപ്പൽ നിവേദിത പി. ഹരനാണ് 1923ലെ 1600 നമ്പർ പ്രമാണം വ്യാജമായി തയാറാക്കിയതാണോയെന്ന് പരിശോധിക്കാൻ ഉത്തരവിട്ടത്.

തുടർന്ന്​ പ്രമാണരേഖ ഫോറൻസിക്​ സയൻസ് ലാബിൽ ഡെപ്യൂട്ടി ഡയറക്ടർ അപർണ നടത്തിയ പരിശോധനയിൽ പ്രമാണത്തി​െല തിരുത്തലുകളും കൂട്ടി​േച്ചർക്കലുകളും വ്യത്യസ്​ത മഷി ഉപയോഗിച്ച് പിൽക്കാലത്ത് നടത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. പ്രമാണത്തിലെ മുദ്ര സ്​റ്റാൻഡേർഡ് സീലിൽനിന്നുള്ളതുതന്നെയാണോ എന്ന് ഉറപ്പിക്കാനാവുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ഈ റിപ്പോർട്ട്​ സിവിൽ കോടതിയിലെ കേസിൽ തെളിവായി ഹാജരാക്കാൻ തീരുമാനി​െച്ചന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

Tags:    
News Summary - Harrisons forged document: Revenue Department rejects vigilance position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.