കൊച്ചി: പരിസ്ഥിതി പ്രശ്നങ്ങളിൽ ലോകം ഗൗരവ ചർച്ചകൾ ആരംഭിക്കുന്നതിനുമുമ്പ് എറണാകുളം മഹാരാജാസ് കോളജിൽ ഒരു പരിസ്ഥിതി സംവാദം നടന്നു. ലോകത്തിലെ ആദ്യപരിസ്ഥിതി ചർച്ചയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്േറ്റാക്ക്ഹോം സമ്മേളനത്തിനും ഒരുവർഷം മുമ്പ് 1971 ജൂലൈ എട്ടിന് കൊച്ചി സയൻസ് അസോസിയേഷെൻറ നേതൃത്വത്തിൽ കോളജ് കെമിസ്ട്രി ഗാലറിയിൽ നടന്ന ശാസ്ത്രപ്രതിഭകളുടെ സംവാദം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എറണാകുളം ബോട്ട്ജെട്ടി മുതൽ രാജേന്ദ്ര മൈതാനി വരെ ജാഥ നടത്തിയശേഷം അവർ മഹാരാജാസിൽ ഒത്തുചേരുകയായിരുന്നു. അന്താരാഷ്ട്രതലത്തിൽ പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച ഗൗരവ ചർച്ചകൾ തുടങ്ങുംമുമ്പ് കേരളത്തിലെ യുവാക്കൾ അക്കാര്യത്തിൽ ബോധവാന്മാരായിരുെന്നന്നതാണ് ഒത്തുചേരലിനെ ശ്രദ്ധേയമാക്കിയത്.
മുഖ്യപ്രഭാഷണം നടത്തിയ ഗവേഷകൻ ഡോ. പി.വി.എസ്. നമ്പൂതിരിപ്പാട് തെൻറ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഏലൂർ വ്യവസായമേഖലയിലെ ഗുരുതര മലിനീകരണ പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. ലോകത്തിലെ മലിനീകരിക്കപ്പെടുന്ന നഗരങ്ങളുടെ പട്ടികയിൽ കൊച്ചി ഉൾപ്പെടുെന്നന്ന വസ്തുതയും ഉയർത്തിക്കാട്ടിയതോടെ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. പ്രമുഖ മറൈൻ ബയോളജിസ്റ്റും പിൽക്കാലത്ത് കേന്ദ്ര പ്ലാനിങ് കമീഷൻ അംഗവും ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല വൈസ് ചാൻസലറുമായിരുന്ന സയ്യിദ് സഹൂർ കാസിമായിരുന്നു അധ്യക്ഷൻ.
അസോസിയേഷൻ സെക്രട്ടറി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി ശാസ്ത്രജ്ഞൻ യു.കെ. ഗോപാലൻ, പ്രഫ. എം.കെ. പ്രസാദ് തുടങ്ങിയവരായിരുന്നു സംസാരിച്ച മറ്റുപ്രമുഖർ. സ്റ്റേക്ക്ഹോം സമ്മേളനത്തിനുമുേമ്പ തങ്ങൾ മലിനീകരണത്തെക്കുറിച്ച് ഗൗരവ ചർച്ചകൾ നടത്തിയിരുെന്നന്ന് പഴയ ഓർമകൾ വിശദീകരിച്ച് ഡോ. പി.വി.എസ്. നമ്പൂതിരിപ്പാട് 'മാധ്യമ'ത്തോട് പറഞ്ഞു. തുടർന്നും മലിനീകരണ നിയന്ത്രണപ്രവർത്തനങ്ങളിൽ സജീവമാെയന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മലിനീകരണം സസ്യങ്ങളിലും ജന്തുക്കളിലുമുണ്ടാക്കുന്ന അനന്തരഫലം സമ്മേളനത്തിലൂടെ പറഞ്ഞപ്പോൾ ശാസ്ത്രസമൂഹത്തിന് ഞെട്ടലുണ്ടായെന്ന് യു.കെ. ഗോപാലൻ വ്യക്തമാക്കി. വ്യാഴാഴ്ച കേരള ശാസ്ത്രസാഹിത്യ പരിഷത്തും മഹാരാജാസ് കോളജും ചേർന്ന് ഓൺലൈനായി 50ാം വാർഷിക പരിപാടികൾ നടത്തും. മുൻധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്, ഡോ. സി.ടി.എസ്. നായർ, ഡോ.യു.കെ. ഗോപാലൻ, പ്രഫ. എം.കെ. പ്രസാദ് തുടങ്ങിയവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.