കൊച്ചി: കേരള മത്സ്യ തൊഴിലാളി ഐക്യവേദി സംസ്ഥാന സമ്മേളനം എറണാകുളത്ത് നടന്നു. ബ്ലൂ ഇക്കോണമി പിൻവലിക്കുക, ഇന്ധന സബ്‌സിഡി അനുവദിക്കുക, മത്സ്യമേഖലക്കു വരൾച്ച പാക്കേജ് പ്രഖ്യാപിക്കുക, കപിക്കോ അടക്കമുള്ള കായൽ കയ്യേറ്റം ഒഴിവാക്കുക, അനധികൃത കൈയ്യേറ്റങ്ങൾ പൊളിച്ചു നീക്കുക തുടങ്ങിയ പ്രേമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
രാവിലെ പത്തു മണിക്ക് എം. എം. ഗോപാലൻ നഗറിൽ (സി. അച്യുതമേനോൻ ഹാൾ) ആരംഭിച്ച സമ്മേളനത്തിൽ കെ.വി. ആനന്ദൻ പതാക ഉയർത്തി. സമ്മേളനം ടി.യു.സി.ഐ. ജനറൽ സെക്രട്ടറി ചാൾസ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ചുമ്മാർ വി.കെ അധ്യക്ഷനായിരുന്നു. വിവിധ വിഷയങ്ങളിൽ ഡോ. ബി. മധുസൂധനകുറുപ്പ്, ഡോ. സുനിൽ മുഹമ്മദ്, അഡ്വ. ഷെറി.ജെ.തോമസ് ക്ലാസ്സ് എടുത്തു. പി.വി. രാജൻ സ്വാഗതവും പി.ജെ. ജോൺസൻ നന്ദിയും രേഖപെടുത്തി.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ടി.യു.സി.ഐ സംസ്ഥാന പ്രസിഡന്‍റ് എം.കെ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജയകൃഷ്ണൻ എം.ജി അധ്യക്ഷത വഹിച്ചു. സി.എസ്. രാജു, വി.എം. ആനന്ദൻ, കെ.വി. ഉദയഭാനു, എം.കെ. ദിലീപ്, എൻ.എ. ജെയിൻ, കെ.വി. ആനന്ദൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ: ചാൾസ് ജോർജ് (പ്രസിഡന്‍റ്), സി.എസ്. രാജു (വൈസ് പ്രസിഡന്‍റ്), എൻ.എ. ജെയിൻ (സെക്രട്ടറി ), വി.എം. ആനന്ദൻ (ജോയിന്‍റ് സെക്രട്ടറി), കെ.വി. ആനന്ദൻ (ട്രെഷർ ) അടക്കം പതിനേഴംഗ കമ്മിറ്റി രൂപീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.