കൊച്ചി: മെഡിക്കൽ ടൂറിസം രംഗത്തെ സാധ്യതകൾ സർക്കാർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കേരള മെഡിക്കൽ ഫെസിലിറ്റേറ്റേഴ്സ‌് അസോസിയേഷൻ. വിദഗ്‌ധ ചികിത്സതേടി കേരളത്തിലെത്തുന്ന വിദേശികളുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2022ൽ മാത്രം ആറര ലക്ഷം വിദേശികളാണ് ചികിത്സാർഥം രാജ്യത്തെത്തിയത്.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ബാവ, സെക്രട്ടറി സക്കീർ ഹുസൈൻ മണ്ണഞ്ചേരി, എ.എ.ടി.ഒ മുൻ പ്രസിഡന്റ് ഷംസുദീൻ കെ.എസ്.എ, ഭാരവാഹികളായ ഇസ്ഹാഖ്, അബ്ദുസ്സലാം, ഷമീന ഷിബു, റഷീദ് കക്കട്ട്, തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.