കൊച്ചി: മെട്രോയുടെ കാക്കനാട്ടേക്കുള്ള രണ്ടാംഘട്ടത്തിന്റെ നിർമാണ ടെൻഡർ ഈ വർഷം തന്നെ വിളിക്കും. നവംബർ അവസാനമോ ഡിസംബർ ആദ്യമോ വിളിക്കാനാണ് ആലോചിക്കുന്നത്. അടുത്തവർഷം ആദ്യം തന്നെനിർമാണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) അറിയിച്ചു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽനിന്നും കാക്കനാട് ഇൻഫോർപാർക്ക് വരെയുള്ള മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമാണം 24 മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ജിയോ ടെക്നിക്കൽ പരിശോധനകൾ ഈ മാസം അവസാനത്തോടെ തുടങ്ങും. സ്റ്റേഷനുകൾക്ക് ഭൂമിയേറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാറിൽനിന്ന് ഭരണാനുമതി താമസിയാതെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. മെട്രോ രണ്ടാംഘട്ട നിർമാണവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് പദ്ധതിയുടെ വിവിധ വശങ്ങൾ ചർച്ചയായത്. ഹൈബി ഈഡൻ എം.പിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ, ഉമ തോമസ് എം.എൽ.എ, ജില്ല കലക്ടർ രേണു രാജ്, കമീഷണർ സി.എച്ച്. നാഗരാജു, കൊച്ചി നഗരസഭ അഡീഷനൽ സെക്രട്ടറി വി.എസ്. ഷിബു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.