കൊച്ചി: കാക്കനാട് വീട് വാടകക്കെടുത്ത് വന്‍തോതില്‍ കഞ്ചാവ് വിൽപന നടത്തിയയാള്‍ എക്ൈസസ് പിടിയില്‍. വാഴക്കാല താണപ്പാടത്ത് കഞ്ചാവ് വിൽപന നടത്തിയ നിധിന് ആൻറണിയെയാണ് എറണാകുളം എക്സൈസ് എന്‍ഫോഴ്സ്മെൻറ് ആന്‍ഡ് ആൻറി നാർകോട്ടിക് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്.
16.5 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് വന്‍തോതില്‍ വിൽപനക്കെത്തിച്ച ആൻറണി റിജോയ് എക്സൈസ് സംഘം എത്തുന്നതിനു തൊട്ടുമുമ്പ് രക്ഷപ്പെട്ടു. ഇയാളെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. റിജോയ് ആഡംബര കാറില്‍ കേരളത്തിന് പുറത്തുനിന്ന് വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചു കൊടുക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ കുറച്ചുനാളായി ഇയാളെ എക്സൈസ് നിരീക്ഷിച്ച് വരുകയായിരുന്നു. ചിറ്റൂരില്‍ താമസമാക്കിയ റിജോയ് മണ്ണുമാഫിയയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുള്ളയാളാണ്.
എക്സൈസ് സി.ഐ ജി. വിനോജിെൻറ നേതൃത്വത്തില്‍ പ്രിവൻറിവ് ഓഫിസര്‍ കെ.കെ. രമേശന്, ഐ.ബി പ്രിവൻറിവ് ഓഫിസര്‍ സി.കെ. മധു, സി.ഇ.മാരായ വി.എ. അനീഷ്, ശിവകുമാര്‍, സതീഷ് ബാബു, ജോമോന്, സ്മിത ജോസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.