കൊച്ചി: കേരളം പ്രളയക്കയത്തിൽ മുങ്ങിയപ്പോള്‍ ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍ നല്കി കേരളക്കരയുടെ സ്നേഹം പിടിച്ചുപറ്റിയ നൗഷാദ് ഇത്തവണയും ഓടിയെത്തി വയനാട്ടിലെ ദുരന്തമേഖലയിലേക്ക്. ദുരന്തമറിഞ്ഞ് ചൊവ്വാഴ്ച രാത്രി പത്തരയോടെ വാടകക്ക് ടെമ്പോ ട്രാവലർ വിളിച്ച് തന്റെ കടയിൽനിന്ന് അത്യാവശ്യം വേണ്ട വസ്ത്രങ്ങളും സുഹൃത്തുക്കൾ ശേഖരിച്ച ഭക്ഷണവും മറ്റ് സാധനങ്ങളുമായി വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു.
കടയിൽനിന്ന് അത്യാവശ്യം വേണ്ട വസ്ത്രങ്ങളും കൊടുങ്ങല്ലൂരിലെ ഷെഹീൻ കെ. മൊയ്തീന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ശേഖരിച്ച ഭക്ഷണപ്പൊതികളും അവശ്യസാധനങ്ങളുമായി പുറപ്പെടുകയായിരുന്നുവെന്നും നൗഷാദ് ‘മാധ്യമ’ത്തോട് പറഞ്ഞു. നൈറ്റികൾ, ടി ഷർട്ടുകൾ, തോർത്തുമുണ്ട്, അടിവസ്ത്രങ്ങർ തുടങ്ങിയവയും അരി, റെസ്ക്, വെള്ളം, പഴങ്ങൾ തുടങ്ങിയ ഭക്ഷണ സാമഗ്രികളും ക്യാമ്പിൽ എത്തിച്ചു. യാത്രക്കിടെ സുഹൃത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ചികിത്സ തേടേണ്ടി വന്നതിനാൽ ബുധനാഴ്ച ഉച്ചയോടെയാണ് വയനാട്ടിൽ എത്തിയത്. ക്യാമ്പുകളിലെത്തി ദുരിതബാധിതർക്ക് വസ്തുക്കൾ കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.