കൊച്ചി: നഗരത്തിൽ വാഹന പരിശോധന ശക്തമാക്കി പൊലീസ്. നഗരപരിധിയിൽ വാഹനാപകടങ്ങൾ കുറക്കുക, പൊതുജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ സിറ്റി പൊലീസ് കമീഷണർ കെ. സേതുരാമന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി കമീഷണർ എസ്. ശശിധരന്റെ നേതൃത്വത്തിൽ മട്ടാഞ്ചേരി, എറണാകുളം സെൻട്രൽ, എറണാകുളം, തൃക്കാക്കര, ട്രാഫിക് അസിസ്റ്റന്റ് പൊലീസ് കമീഷണർമാരെ ഏകോപിപ്പിച്ച് തിങ്കളാഴ്ച നടത്തിയ സ്പെഷൽ കോമ്പിങ് ഓപറേഷനിൽ 426 സ്വകാര്യ ബസ് പരിശോധിച്ചു.
മദ്യപിച്ചു വാഹനം ഓടിച്ചതിന് -11 കേസും അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് എട്ടും വാഹനം ഓടിക്കുമ്പോൾ മെബൈൽ ഫോൺ ഉപയോഗിച്ചതിന് നാലും 91 പെറ്റി കേസും എടുത്തു.
551 ഓട്ടോകൾ പരിശോധിച്ചതിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് 11ഉം അശ്രദ്ധമായി വാഹനം ഓടിച്ചതിന് രണ്ട് കേസും എടുത്തു. 106 മറ്റ് നിയമലംഘംനങ്ങൾക്ക് പിഴയും ചുമത്തി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.