കൊച്ചിയിൽ വാഹന പരിശോധന ശക്തമാക്കി പൊലീസ്
text_fieldsകൊച്ചി: നഗരത്തിൽ വാഹന പരിശോധന ശക്തമാക്കി പൊലീസ്. നഗരപരിധിയിൽ വാഹനാപകടങ്ങൾ കുറക്കുക, പൊതുജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ സിറ്റി പൊലീസ് കമീഷണർ കെ. സേതുരാമന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി കമീഷണർ എസ്. ശശിധരന്റെ നേതൃത്വത്തിൽ മട്ടാഞ്ചേരി, എറണാകുളം സെൻട്രൽ, എറണാകുളം, തൃക്കാക്കര, ട്രാഫിക് അസിസ്റ്റന്റ് പൊലീസ് കമീഷണർമാരെ ഏകോപിപ്പിച്ച് തിങ്കളാഴ്ച നടത്തിയ സ്പെഷൽ കോമ്പിങ് ഓപറേഷനിൽ 426 സ്വകാര്യ ബസ് പരിശോധിച്ചു.
മദ്യപിച്ചു വാഹനം ഓടിച്ചതിന് -11 കേസും അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് എട്ടും വാഹനം ഓടിക്കുമ്പോൾ മെബൈൽ ഫോൺ ഉപയോഗിച്ചതിന് നാലും 91 പെറ്റി കേസും എടുത്തു.
551 ഓട്ടോകൾ പരിശോധിച്ചതിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് 11ഉം അശ്രദ്ധമായി വാഹനം ഓടിച്ചതിന് രണ്ട് കേസും എടുത്തു. 106 മറ്റ് നിയമലംഘംനങ്ങൾക്ക് പിഴയും ചുമത്തി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.