അനർഹമായി കൈവശംവെച്ച മുൻഗണന റേഷൻ കാർഡുകൾ പിടിച്ചെടുത്തു

കൊച്ചി: ജില്ലയിൽ അനര്‍ഹമായി കൈവശംവെച്ച 820 മുന്‍ഗണന റേഷൻ കാര്‍ഡുകൾ പിടിച്ചെടുത്തു. ആഗസ്റ്റിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ വീടുകള്‍ തോറും കയറി നടത്തിയ പരിശോധനയിലാണ് നടപടി. ഇത്തരം ഉടമകളിൽനിന്ന് പിഴ ഈടാക്കാനുള്ള നടപടി സ്വീകരിച്ചു വരുകയാണ്.

നിലവിൽ 1,15,241 രൂപ പിഴയിനത്തില്‍ ഈടാക്കി. 2022 ജനുവരി മുതല്‍ ജൂലൈ വരെ റേഷന്‍ വാങ്ങാത്ത 714 പി.എച്ച്.എച്ച് റേഷൻ കാര്‍ഡുകളും 36 എ.എ.വൈ റേഷൻ കാര്‍ഡുകളും പൊതുവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.

Tags:    
News Summary - Priority ration cards held ineligibly were confiscated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.