സ്വകാര്യ ബസിന്റെ
വഴിമുടക്കിയ കാർ
കാക്കനാട്: സ്വകാര്യ ബസിന്റെ വഴിമുടക്കി കാർ യാത്ര, ഒടുവിൽ ബസ് അപകടത്തിൽപെടുകയും തുടർന്ന് കാർ യാതക്കാർ ബസ് ഡ്രൈവറെ മർദിക്കുകയും ചെയ്തു. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന്കാർ യാത്രക്കാരന് എറണാകുളം ആർ.ടി.ഒ 25,000 രൂപ പിഴ ചുമത്തി.
കാക്കനാട്-എറണാകുളം റൂട്ടിൽ വെള്ളിയാഴ്ച 6.30നാണ് സംഭവം. കാക്കനാടുനിന്ന് എറണാകുളത്തേക്ക് യാത്രക്കാരുമായി പുറപ്പെട്ട സ്വകാര്യ ബസിന് മുന്നിൽ കലൂർ സ്റ്റേഡിയം മുതലാണ് മാർഗതടസ്സവുമായി കാർ യാത്രക്കാരനെത്തുന്നത്. ബസിനു കടന്നുപോകാന്‍ വഴികൊടുക്കാതെ വേഗം കുറച്ച് ഓടിക്കുകയായിരുന്നു. എറണാകുളം സ്വദേശി റിനോയ് സെബാസ്റ്റ്യനും സുഹൃത്തുമായിരുന്നു കാറിലുണ്ടായിരുന്നത്. കലൂർ, മണപ്പാട്ടി പറമ്പ് സിഗ്നലുകളിൽ ബസിനെ തടഞ്ഞിടാനും കാർ യാത്രക്കാർ ശ്രമിച്ചു.
ലിസി ജങ്ഷനിൽ കാറിനെ മറികടന്ന് പോയ ബസിനെ പിന്തുടർന്ന് വലതുവശം ചേർന്നു തെറ്റായ ദിശയിൽ കാർ എത്തുന്നത് കണ്ട് ഭയന്ന് ഡ്രൈവർ ബ്രേക്ക് ചവിട്ടിയപ്പോൾ തൊട്ടുമുന്നിലെ മറ്റൊരു കാറിൽ ബസ് ഇടിച്ചു. തുടർന്ന് പിന്നാലെയെത്തിയ റിനോയ് സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് ബസ് ഡ്രൈവർ പി.എ. നവാസിനെ മർദിക്കുകയായിരുന്നു. അപടമുണ്ടാക്കിയ ബസ് ഡ്രൈവറെ മർദ്ദിക്കുന്ന രീതിയിലായിരുന്നു യുവാക്കൾ റോഡിൽ സംഘർഷത്തിന് ശ്രമിച്ചത് സംഭവത്തിനിടെ ഇതുവഴി വന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ. രാജേഷ് വിഷയത്തിൽ ഇടപെട്ടു. രണ്ടു വാഹനങ്ങളും പരിശോധിച്ച് എറണാകുളം ആർ.ടി.ഒക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന് കാർ യാത്രക്കാരന് ആർ.ടി.ഒ 25,000 രൂപ പിഴ ചുമത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.