കൊച്ചി: ദാറുൽ ഉലൂം ദയൂബന്ദ് ഉൾപ്പെടെയുള്ള നൂറിലധികം ഇസ്ലാമിക സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള ഭരണകൂട നീക്കങ്ങളിൽ മഹല്ല് കൂട്ടായ്മ സെക്രട്ടേറിയറ്റ് യോഗം പ്രതിഷേധിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിച്ച ദാറുൽ ഉലൂമിനെ തകർക്കാനുള്ള നീക്കം ചരിത്രത്തോടുള്ള വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മഹല്ല് കൂട്ടായ്മ ഒന്നാംവാർഷിക സമ്മേളനം നവംബർ 13ന് പറവൂർ, വാണിയക്കാട് മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചു.
ചെയർമാൻ മുഹമ്മദ് വെട്ടത്തിെൻറ അധ്യക്ഷതയിൽ നടന്ന യോഗം രക്ഷാധികാരി വി.എച്ച്. അലിയാർ ഖാസിമി ഉദ്ഘാടനം ചെയ്തു.
വർക്കിങ് ചെയർമാൻ ഷരീഫ് പുത്തൻപുര, വി.എം. സുലൈമാൻ മൗലവി, കെ.കെ. ഇബ്രാഹീം മാഞ്ഞാലി, എം.എസ്. അലിയാർ പറക്കോട്, ടി.എ. മുജീബ് റഹ്മാൻ തച്ചവള്ളത്ത്, എം.എം. നാദിർഷ, കെ.ബി. കാസിം പറവൂർ, എം.എം. മുഹമ്മദ് കുഞ്ഞ് തോട്ടക്കാട്ടുകര, കെ.യു. മുഹമ്മദ് കാഞ്ഞൂർ, അൻവർ ഫിറോസ് ആലുവ തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി സി.കെ. അമീർ സ്വാഗതവും ജില്ല സെക്രട്ടറി പി.എ. നാദിർഷാ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.