വെളിച്ചമില്ലാത്ത റോഡുകളും മൂടാത്ത കാനകളും ​കൊച്ചിയുടെ പതിവുകാഴ്ച -ഹൈകോടതി

കൊ​ച്ചി: വെ​ളി​ച്ച​മി​ല്ലാ​ത്ത റോ​ഡു​ക​ളും മൂ​ടാ​ത്ത കാ​ന​ക​ളും കൊ​ച്ചി​യി​ലെ പ​തി​വു​കാ​ഴ്ച​യെ​ന്ന് ഹൈ​കോ​ട​തി.

ക​ച്ചേ​രി​പ്പ​ടി മു​ത​ൽ ലി​സി ജ​ങ്​​ഷ​ൻ വ​രെ വ​ഴി​വി​ള​ക്ക് പ്ര​കാ​ശി​ക്കാ​ത്ത റോ​ഡി​ലൂ​ടെ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ എ​ങ്ങ​നെ സു​ര​ക്ഷി​ത​രാ​യി പോ​കു​മെ​ന്നും ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ആ​രാ​ഞ്ഞു. ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​മാ​യി​ട്ടു​പോ​ലും അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും വ​ഴി​വി​ള​ക്ക് ​പ്ര​കാ​ശി​പ്പി​ക്കാ​ൻ മേ​യ​റെ കോ​ട​തി​ത​ന്നെ നേ​രി​ട്ട് വി​ളി​ക്കേ​ണ്ടി​വ​രു​മോ​യെ​ന്നും ചോ​ദി​ച്ചു. ഇ​രു​ട്ടി​ൽ ഒ​ട്ടേ​റെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്.

ഇ​തൊ​രു സ്ഥി​രം പ്ര​ശ്ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കോ​ട​തി ഇ​ട​പെ​ട്ടി​ട്ടും എം.​ജി റോ​ഡി​ൽ ധൈ​ര്യ​ത്തോ​ടെ ഇ​പ്പോ​ഴും ന​ട​പ്പാ​ത​യി​ലൂ​ടെ ന​ട​ക്കാ​വു​ന്ന സ്ഥി​തി​യാ​യി​ല്ല. കു​റ​ഞ്ഞ​ത് കാ​ന​ക​ൾ​ക്കെ​ങ്കി​ലും മൂ​ടി​യി​ട​ണം. കാ​ന​ക​ൾ​ക്കു​മു​ക​ളി​ലൂ​ടെ ന​ട​ന്നാ​ൽ വീ​ൽ​ചെ​യ​റി​ലാ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. വീ​ൽ​ചെ​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക്​ പൊ​തു​സ്ഥ​ല​ങ്ങ​ൾ പ്രാ​പ്ത​മ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

മ​നോ​ഹ​ര​മാ​യ എം.​ജി റോ​ഡ് ഭാ​ഗം ന​ന്നാ​യി സൂ​ക്ഷി​ക്കാ​ൻ ഒ​ന്നും ചെ​യ്യു​ന്നി​ല്ല. ‘അ​റ​ബി​ക്ക​ട​ലി​ന്‍റെ റാ​ണി’ എ​ന്നൊ​ക്കെ​യാ​ണ് ന​ഗ​ര​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ങ്കി​ലും അ​ത്ത​ര​ത്തി​ൽ സൂ​ക്ഷി​ക്കാ​നു​ള്ള ഒ​രു പ്ര​വൃ​ത്തി​യും ഉ​ണ്ടാ​കു​ന്നി​ല്ല. മാ​മം​ഗ​ലം ഭാ​ഗ​ത്തും വ​ഴി​വി​ള​ക്ക് തെ​ളി​യാ​റി​ല്ല. ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗം സം​ബ​ന്ധി​ച്ച്​ പ​രാ​തി പ​റ​യാ​ൻ ബ​സു​ക​ളി​ൽ ന​ൽ​കി​യി​ട്ടു​ള്ള ഫോ​ൺ ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ചാ​ൽ ആ​രും എ​ടു​ക്കാ​റി​ല്ല -ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

Tags:    
News Summary - dark roads and uncovered drainage are a common sight in Kochi - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.