കൊച്ചിയിൽ സെപ്റ്റിക് മാലിന്യ സംസ്കരണം തോന്നുംപടി

കൊ​ച്ചി: സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം വ​ഴി​യോ​ര​ങ്ങ​ളി​ലും പു​ഴ​ക​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും ഒ​ഴു​ക്കു​ന്ന സാ​മൂ​ഹി​ക​വി​രു​ദ്ധ​രെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​തെ അ​ധി​കൃ​ത​ർ.

മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​വ​ർ​ക്ക് ലൈ​സ​ൻ​സ് ഏ​ർ​പ്പെ​ടു​ത്താ​നോ സം​ഭ​രി​ക്കു​ന്ന​ത് എ​വി​ടെ ത​ള്ളു​ന്നു​വെ​ന്ന് പ​രി​ശോ​ധി​ക്കാ​നോ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​താ​ണ് ഇ​ത്ത​ര​ക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​കു​ന്ന​ത്.

അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ഇ​ക്കൂ​ട്ട​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന് കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ചു​വ​രു​ക​ളി​ലും വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ലു​മ​ട​ക്കം പ​ര​സ്യം ന​ൽ​കി ശു​ചീ​ക​ര​ണ​ത്തി​ന് ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും സം​സ്ക​ര​ണം തോ​ന്നും​പ​ടി​യാ​കു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം.

വീ​ടു​ക​ൾ, ഫ്ലാ​റ്റു​ക​ൾ, മ​റ്റ് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും വ​ൻ​തു​ക​ക്ക് സെ​പ്റ്റി​ക് ടാ​ങ്ക് ശു​ചീ​ക​രി​ച്ച് മാ​ലി​ന്യം ഏ​റ്റെ​ടു​ക്കു​ന്ന​വ​ർ വ​ഴി​യ​രി​കി​ലും തോ​ടു​ക​ളി​ലും മ​റ്റും ഉ​പേ​ക്ഷി​ക്കു​ന്ന​ത് പ​തി​വാ​ണ്.

കൊ​ച്ചി​യി​ലെ പ്രോ​പ്പ​ർ ചാ​ന​ൽ സം​ഘ​ട​ന പ്ര​സി​ഡ​ൻ​റ് എം.​കെ. ഹ​രി​ദാ​സി​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്ന് ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് ന​ഗ​ര​ത്തി​ൽ സെ​പ്റ്റി​ക് മാ​ലി​ന്യ ശു​ചീ​ക​ര​ണ​ത്തി​ന് കോ​ർ​പ​റേ​ഷ​ൻ പ്ര​ത്യേ​ക അ​നു​മ​തി​യൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​ന​ധി​കൃ​ത സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ച വി​വ​രം ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​തി​ദി​നം 5000 ലി​റ്റ​ർ ശേ​ഷി​യു​ള്ള 40 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ബ്ര​ഹ്മ​പു​രം സെ​പ്റ്റേ​ജ് ട്രീ​റ്റ്​​മെ​ന്‍റ്​ പ്ലാ​ൻ​റി​ൽ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​ന് പാ​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ അ​നു​മ​തി ന​ൽ​കി​വ​രു​ന്നു​ണ്ട്.

മ​റ്റു​ള്ള​വ​ർ എ​ങ്ങ​നെ​യാ​ണ് മാ​ലി​ന്യ സം​സ്ക​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് ​അ​റി​യി​ല്ലെ​ന്നും കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

അ​ന​ധി​കൃ​ത​മാ​യി വ​ഴി​യ​രി​കി​ലും മ​റ്റും മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു​ണ്ടെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Septic waste treatment in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.