കാക്കനാട്: ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവിനെ ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പടമുകൾ കുരീക്കോട് വീട്ടിൽ നാദിർഷ (24), പടമുകൾ പള്ളിപ്പറമ്പിൽ വീട്ടിൽ അബിനാസ് (23) എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
പണം കടം വാങ്ങിയതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഓട്ടോറിക്ഷയിൽ പാലച്ചുവട്ടിലെ തട്ടുകടക്ക് സമീപമെത്തിയ പ്രതികൾ അവിടെ നിൽക്കുകയായിരുന്ന പരാതിക്കാരനെ ആദ്യം കല്ലുകൊണ്ട് തലയിൽ ഇടിക്കുകയും പിന്നീട് കഴുത്തിൽ ചുറ്റിപ്പിടിച്ച് ബ്ലേഡ് കൊണ്ട് മുറിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് ഉടനെ എത്തിയെങ്കിലും പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ പരാതിക്കാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികൾ രണ്ടുപേരും മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രതികൾക്കെതിരെ കരുതൽ തടങ്കലടക്കം നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. തൃക്കാക്കര സി.ഐ ആർ. ഷാബുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പി.പി. ജസ്റ്റിൻ, എൻ.ഐ റഫീഖ്, മണി, എസ്.സി.പി.ഒ മനോജ്, മാർട്ടിൻ, നിധിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.