മദ്യവുമായി തമിഴ് സ്ത്രീ പിടിയിൽ

കൊച്ചി: അനധികൃതമായി മദ്യം കൈവശം വെച്ചതിന് തമിഴ്നാട് സ്വദേശിനിയായ സ്ത്രീയെ എറണാകുളം ടൗൺ നോർത്ത് പൊലീസ് പിടികൂടി. അന്ന കോളനിയിലെ പെരിയസ്വാമിയുടെ ഭാര്യ സെൽവമാണ് (52) പിടിയിലായത്.

കലൂർ ഷാരത് റോഡിലുള്ള സലീമിന്‍റെ കടയിൽ ഡ്രൈഡേയിൽ വിൽപന നടത്താനായി സൂക്ഷിച്ചിരിക്കുന്ന മദ്യമാണിതെന്ന് പൊലീസ് പറഞ്ഞു. ഡെപ്യൂട്ടി കമീഷണർ വി.യു. കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

Tags:    
News Summary - Tamil woman arrested with liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.