ഫോർട്ട്കൊച്ചി: ടൂറിസം മേഖലക്ക് ഉണർവേകി ഓണം ആഘോഷിക്കുവാൻ വിദേശികൾ അടക്കമുള്ള സഞ്ചാരികൾ വന്നു തുടങ്ങിയെങ്കിലും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഫോർട്ട്കൊച്ചി മഹാത്മാഗാന്ധി കടപ്പുറം കാണാനെത്തുന്ന സഞ്ചാരികൾക്ക് വിലങ്ങുതടിയായി കിടക്കുകയാണ് മരത്തടികൾ.
ചീനവല നിർമ്മാണത്തിനായി ഒരു മാസത്തോളമായി കൊണ്ടു വന്നിട്ടിരിക്കുന്ന മരത്തടികളാണിത്.കടപ്പുറത്തേക്കുള്ള പ്രധാന പ്രവേശന കവാടത്തിലെ നടപ്പാതയിലാണ് തടികൾ സഞ്ചാരം തടസ്സപ്പെടുത്തുന്ന വിധം കൂട്ടിയിട്ടിരിക്കുന്നത്. ഇതിൽ ചവിട്ടി സഞ്ചാരികൾ വീഴുന്നതും പതിവ് കാഴ്ചയായി മാറിയിരിക്കയാണ്.
ഓണം അടുത്തതോടെ സഞ്ചാരികളുടെ വരവ് ഏറിയിരിക്കയാണ്. പ്രത്യേകിച്ച് വിദേശ സഞ്ചാരികൾ. എത്രയുംവേഗം തടികൾ മാറ്റി വഴി തടസ്സം ഒഴിവാക്കണമെന്ന് ടൂറിസ്റ്റ് ഗൈഡുകൾ ആവശ്യപ്പെടുന്നു. അധികാരികളാട് പലകുറി പരാതിപ്പെട്ടിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്നും ഗൈഡുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.