കൊച്ചി: വഖഫ് ബോർഡ് ജീവനക്കാർ കാര്യക്ഷമത ഇല്ലാത്തവരാണെന്ന് കെ.ടി. ജലീൽ നിയമസഭയിൽ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നും സഭാരേഖകളിൽനിന്ന് നീക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. കൊച്ചിയിലെ ബോർഡ് ആസ്ഥാനത്ത് നടന്ന പ്രതിഷേധ സംഗമത്തിൽ ജീവനക്കാർ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തി.
രാജ്യത്തെ മറ്റ് വഖഫ് ബോർഡുകെളക്കാൾ ബഹുദൂരം മുന്നിലാണ് കേരളത്തിലേതെന്ന വസ്തുത മറച്ചുെവച്ച് മുൻ വഖഫ് മന്ത്രി കൂടിയായ ജലീൽ നടത്തിയ നിരുത്തരവാദപരമായ പരാമർശം ദുരൂഹമാണ്.
സ്വയംഭരണാധികാരമുള്ള അർധ ജുഡീഷ്യൽ സ്ഥാപനമായ വഖഫ് ബോർഡിനെ സ്വയം പര്യാപ്തമാക്കുന്നതിൽ ജീവനക്കാർ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.