കൊ​ച്ചി -മ​ധു​ര ദേ​ശീ​യ പാ​ത​യി​ലെ അ​പ​ക​ട വ​ള​വു​ക​ളിലൊന്ന്​

കൊ​ച്ചി -മ​ധു​ര ദേ​ശീ​യ പാ​ത​: 400 മീറ്ററിനുള്ളിൽ നാല് കൊടുംവളവുകൾ

കോ​ത​മം​ഗ​ലം: കൊ​ച്ചി -മ​ധു​ര ദേ​ശീ​യ പാ​ത​യി​ൽ വ​ള​വ് നി​വ​ർ​ത്താ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ച് പ​ണി പൂ​ർ​ത്തി​ക​രി​ച്ചി​ട്ടും വ​ള​വു​ക​ൾ ബാ​ക്കി. കോ​ത​മം​ഗ​ല​ത്തി​നും നെ​ല്ലി​മ​റ്റ​ത്തി​നു​മി​ട​യി​ൽ 400 മീ​റ്റ​റി​നി​ട​യി​ൽ നാ​ല് കൊ​ടും വ​ള​വു​ക​ളാ​ണു​ള്ള​ത്.

കു​ത്തു​കു​ഴി ക​ത്തോ​ലി​ക്ക പ​ള്ളി ചാ​പ്പ​ൽ, കോ​ള​നി​പ്പ​ടി, ബ​സ് സ്​​റ്റോ​പ്, ക​ലാ​ഗൃ​ഹം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​പ​ക​ട വ​ള​വു​ക​ൾ. ക​ക്ക​ടാ​ശ്ശേ​രി മു​ത​ൽ ഇ​രു​മ്പു​പാ​ലം വ​രെ​യു​ള്ള വ​ള​വു​ക​ൾ നി​ക​ത്തു​ന്ന​തി​ന് ര​ണ്ട് വ​ർ​ഷം മു​മ്പ് ഫ​ണ്ട് അ​നു​വ​ദി​ച്ച് പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ്. നാ​ല് വ​ള​വു​ക​ളി​ലാ​യി 5 വ​ർ​ഷ​ത്തി​നി​ടെ 20 ൽ ​പ​രം പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ​ക്കു മാ​ത്രം അ​ന​ക്ക​മൊ​ന്നു​മി​ല്ല. ന​ട​ത്ത​റ ബേ​ബി​യു​ടെ മ​ക​ൻ ബേ​സി​ൽ, മീ​ൻ വ​ണ്ടി​മ​റി​ഞ്ഞ് തൃ​ശൂ​ർ അ​യ്യ​ത്തോ​ൾ സ്വ​ദേ​ശി യാ​ക്കൂ​ബ്, ത​ല​ക്കോ​ട് സ്വ​ദേ​ശ​നി വീ​ട്ട​മ്മ ഫി​ലോ​മി​ന തു​ട​ങ്ങി​യ​വ​ർ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രാ​ണ്. ഇ​ട​ക്കി​ടെ സം​ഭ​വി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക് പ​റ്റി​യ​വ​ർ അ​തി​ലു​മേ​റെ വ​രും.

ദേ​ശീ​യ​പാ​ത​യി​ലെ ദു​ര​ന്തം വി​ത​യ്ക്കു​ന്ന വ​ള​വു​ക​ൾ നി​വ​ർ​ത്തു​ന്ന​തി​ന് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. റോ​ഡ് വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ശേ​ഷ​വും വ​ള​വു​ക​ൾ നി​വ​ർ​ത്താ​ൻ അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​ലം​ഭാ​വ​ത്തി​ൽ നാ​ട്ടു​കാ​ർ രോ​ഷാ​കു​ല​രാ​ണ്. ഇ​നി ഒ​ര​പ​ക​ടം കൂ​ടി ആ​വ​ർ​ത്തി​ക്ക​പ്പെ​ട​രു​തേ എ​ന്ന പ്രാ​ർ​ഥ​ന​ക്കൊ​പ്പം അ​ങ്ങ​നെ​യൊ​ന്ന് സം​ഭ​വി​ച്ചാ​ൽ റോ​ഡ് ഉ​പ​രോ​ധ​മ​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​രു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - Kochi-Madurai National Highway: Four sharp turns within 400 m

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.