കിഴക്കമ്പലം: പഞ്ചായത്തില്‍ വിവിധ മുന്നണികളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം ലഭിച്ചതോടെ പോരാട്ടം ശക്തമായി. യു.ഡി.എഫ്​ നേത്യത്വത്തില്‍ 12 വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ചേലക്കുളം, കാവുങ്ങപറമ്പ്, പഴങ്ങനാട്, പുക്കാട്ടുപടി വാര്‍ഡുകളില്‍ പൊതു സ്വതന്ത്രരാണ് മത്സരിക്കുന്നത്. മുന്നണികള്‍ക്കതീതമായ കൂട്ടായ്​മയാണ് പൊതു സ്ഥാനാര്‍ഥികളെ കണ്ടെത്തിയിരിക്കുന്നത്. ഒമ്പത് വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ക്ക് കുടയാണ് ചിഹ്​നം.

രണ്ട് വാര്‍ഡില്‍ ശംഖും, ഒന്നില്‍ തയ്യല്‍ മിഷനുമാണ്. ഏഴ് വാര്‍ഡില്‍ മാത്രമാണ് കൈപ്പത്തിയില്‍ മത്സരിക്കുന്നത്. ചിഹ്​നം ലഭിച്ചതോടെ സ്ഥാനാര്‍ഥികള്‍ മൂന്നാം വട്ടം ചിഹ്നം പരിചയപെടുത്തി വീടുകള്‍ കയറാന്‍ തുടങ്ങി. പഞ്ചായത്തുകണ്‍വെന്‍ഷനുകളും വാര്‍ഡുകണ്‍വെന്‍ഷനുകളും സജീവമാണ്. ഇതിന് ശേഷം മാത്രമേ അനൗണ്‍സ്മെൻറ്​ വാഹനങ്ങള്‍ രംഗത്തിറങ്ങൂ.

ട്വൻറി 20 ഭരിക്കുന്ന പഞ്ചായത്തില്‍ ഇക്കുറി ശക്തമായ പോരാട്ടത്തിനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍. കഴിഞ്ഞ പഞ്ചായത്ത് തെര​െഞ്ഞടുപ്പില്‍ 19 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 17 ലും ട്വൻറി20 വിജയിച്ചിരുന്നു.

Tags:    
News Summary - localbody election: Got the symbol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.