കാക്കനാട്: വീട്ടിലെത്തിയ ഉടുമ്പിനെ കണ്ട് ഞെട്ടി വീട്ടുകാർ. കുടുക്കിട്ട് പിടിച്ച് വനം വകുപ്പ് അധികൃതരെ അറിയിച്ചപ്പോൾ കണ്ടെയ്ൻമെൻറ് സോണാണെന്ന് മറുപടി. ഒടുവിൽ കുറ്റിക്കാട്ടിൽ തുറന്നുവിട്ട് വിഡിയോ അയച്ച് കൊടുത്ത് നാട്ടുകാർ.
ഞായറാഴ്ച ഉച്ചക്ക് തുതിയൂരിലായിരുന്നു സംഭവം. രണ്ടരയോടെ തുതിയൂർ മദർ തെരേസ ലെയ്നിൽ താമസിക്കുന്ന തങ്കപ്പൻ എന്നയാളുടെ വീടിെൻറ അടുക്കളക്ക് സമീപമുള്ള വർക്ക് ഏരിയയിലേക്കാണ് അപ്രതീക്ഷിത അതിഥി എത്തിയത്. ആറടിയിലധികം നീളമുണ്ടായിരുന്ന ഉടുമ്പിനെ കണ്ട് പേടിച്ച തങ്കപ്പെൻറ ഭാര്യ കനകയുടെ ശബ്ദം കേട്ട് വീട്ടുകാരും അയൽക്കാരും ഓടിയെത്തി.
തുടർന്ന് കുടുക്കിട്ട് പിടിച്ച് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചുവെങ്കിലും ഓഫിസ് സ്ഥിതി ചെയ്യുന്ന കോടനാട് പ്രദേശം കണ്ടെയ്ൻമെൻറ് സോണിലായതിനാൽ വരാൻ കഴിയാത്ത അവസ്ഥയായിരുന്നു.
ഒടുവിൽ ഉടുമ്പിനെ തുറന്നുവിട്ട് ദൃശ്യങ്ങൾ അയക്കാനുള്ള വനംവകുപ്പ് അധികൃതരുടെ നിർദേശപ്രകാരം തുതിയൂർ സെമിനാരിപ്പടിയിലെ കുറ്റിക്കാട്ടിൽ തുറന്ന് വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.