മൂ​വാ​റ്റു​പു​ഴ: ജി​ല്ല​യി​ലെ വ​ലി​യ പ​ഞ്ചാ​യ​ത്താ​യ പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ പേ​ഴ​ക്കാ​പ്പി​ള്ളി ക​വ​ല കേ​ന്ദ്രീ​ക​രി​ച്ച്​ പു​തി​യ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. 2017ൽ ​ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ നി​സ്സ​ഹ​ക​ര​ണം​മൂ​ലം സ​ർ​ക്കാ​ർ നീ​ക്കം ന​ട​ന്നി​ല്ല. അ​ഞ്ചു​വ​ർ​ഷം മു​മ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച പൊ​ലീ​സ് സ്റ്റേ​ഷ​നാ​ണ് ഇ​തു​വ​ഴി ന​ഷ്ട​മാ​യ​ത്.

റൂ​റ​ല്‍ ജി​ല്ല​യി​ല്‍ പ്ര​വ​ര്‍ത്ത​ന പ​രി​ധി​കൊ​ണ്ടും വി​സ്തൃ​തി​കൊ​ണ്ടും മു​ന്നി​ലാ​ണ് മൂ​വാ​റ്റു​പു​ഴ സ്റ്റേ​ഷ​ൻ. വ​ര്‍ധി​ച്ചു​വ​രു​ന്ന ക്രി​മി​ന​ല്‍ കേ​സു​ക​ള്‍, ട്രാ​ഫി​ക് സം​ബ​ന്ധ​മാ​യ കേ​സു​ക​ള്‍ എ​ന്നി​വ ക​ണ​ക്കാ​ക്കി​യാ​ണ് വി​ഭ​ജ​നം ന​ട​ത്തി പേ​ഴ​ക്കാ​പ്പി​ള്ളി​യി​ൽ പു​തി​യ സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്കി​ലെ മു​ള​വൂ​ര്‍, വെ​ള്ളു​ര്‍കു​ന്നം, മാ​റാ​ടി, വാ​ള​കം, ആ​ര​ക്കു​ഴ എ​ന്നീ വി​ല്ലേ​ജു​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് മൂ​വാ​റ്റു​പു​ഴ സ്റ്റേ​ഷ​ന്റെ പ്ര​വ​ര്‍ത്ത​ന​പ​രി​ധി. 1988ൽ ​മൂ​വാ​റ്റു​പു​ഴ സ്റ്റേ​ഷ​ൻ വി​ഭ​ജി​ച്ച് വാ​ഴ​ക്കു​ളം സ്റ്റേ​ഷ​ൻ സ്ഥാ​പി​ച്ച​തി​നു ശേ​ഷം വി​ഭ​ജ​നം ന​ട​ന്നി​ട്ടി​ല്ല.

നാ​ല് പ​ഞ്ചാ​യ​ത്തി​ലും ന​ഗ​ര​സ​ഭ​യി​ലു​മാ​യി അ​ധി​കാ​ര​പ​രി​ധി​യു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​ൻ വി​ഭ​ജി​ച്ച് പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ പേ​ഴ​ക്കാ​പ്പി​ള്ളി ആ​സ്ഥാ​ന​മാ​യി പു​തി​യ പൊ​ലീ​സ് ‌സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കാ​ൻ 2017ലാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. അ​ന്ന​ത്തെ എം.​എ​ൽ.​എ​യാ​യി​രു​ന്ന എ​ൽ​ദോ എ​ബ്ര​ഹാം നി​വേ​ദ​നം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

തു​ട​ർ​ന്ന് പേ​ഴ​ക്കാ​പ്പി​ള്ളി​യി​ൽ പൊ​ലീ​സ് ‌സ്റ്റേ​ഷ​ൻ അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി 2017 മാ​ർ​ച്ച് 16ന്​ ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ഡി​വൈ.​എ​സ്.​പി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് റി​യാ​സി​ന് പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ ചു​മ​ത​ല​യും ന​ൽ​കി. എ​ന്നാ​ൽ, ആ​വ​ശ്യ​മാ​യ സ്ഥ​ല​വും കെ​ട്ടി​ട​വും ന​ൽ​കാ​ൻ അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി താ​ൽ​പ​ര്യം കാ​ണി​ക്കാ​ത്ത​ത്​ വി​ന​യാ​യി. എ​ന്നാ​ൽ, അ​തി​നു മു​മ്പു​ള്ള പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സ്റ്റേ​ഷ​ൻ തു​ട​ങ്ങാ​ൻ സ്ഥ​ല​വും കെ​ട്ടി​ട​വും വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​യി​രു​ന്നു.

ഇ​താ​യി​രു​ന്നു ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. തു​ട​ർ​ച്ച​യാ​യി ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളി​ൽ പ​ല​രും നി​സ്സ​ഹ​ക​രി​ച്ച​താ​ണ് ത​ട​സ്സ​മാ​യ​ത്. നി​ല​വി​ൽ കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഭാ​ഗ​മാ​യ നെ​ല്ലാ​ട്, മ​ണ്ണൂ​ർ, വീ​ട്ടൂ​ർ പ്ര​ദേ​ശ​ങ്ങ​ളും കു​റു​പ്പം​പ​ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കീ​ഴി​ല്ല​വും കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ലെ ഇ​ര​മ​ല്ലൂ​ർ വി​ല്ലേ​ജി​ലെ ചെ​റു​വ​ട്ടൂ​രും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ പൊ​ലീ​സ് സ്റ്റേ​ഷ​ന്​ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

മു​ൻ എം.​എ​ൽ.​എ എ​ൽ​ദോ എ​ബ്ര​ഹാം മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു​ന​ൽ​കി

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, പ​ട്ടി​മ​റ്റം, കു​റു​പ്പം​പ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ വി​ഭ​ജി​ച്ച് പേ​ഴ​ക്കാ​പ്പി​ള്ളി​യി​ൽ പു​തി​യ സ്റ്റേ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ എം.​എ​ൽ.​എ എ​ൽ​ദോ എ​ബ്ര​ഹാം മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു​ന​ൽ​കി. പു​തി​യ ബ​ജ​റ്റി​ൽ സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്കാ​ൻ തു​ക വ​ക​യി​രു​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്തു​ന​ൽ​കി​യ​ത്.

ജ​ന​സം​ഖ്യ വ​ർ​ധ​ന​യും കു​റ്റ​കൃ​ത്യ​ങ്ങ​ൾ കൂ​ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ സ്റ്റേ​ഷ​ൻ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. എം.​സി റോ​ഡ് വ​ഴി​യു​ള്ള യാ​ത്ര​ക്കി​ടെ ഉ​ണ്ടാ​കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളും കൂ​ടി. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 2019ൽ ​ഇ​തി​നു​ള്ള തു​ട​ർ ന​ട​പ​ടി ആ​രം​ഭി​ച്ചെ​ങ്കി​ലും മു​ന്നോ​ട്ടു​പോ​യി​ല്ല. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ന്റെ കോ​മ്പൗ​ണ്ടി​ൽ ആ​വ​ശ്യ​മാ​യ സ്ഥ​ല​വും മ​ന്ദി​ര​വും ന​ൽ​കാ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​ന​വും എ​ടു​ത്തി​രു​ന്നു. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് അ​ധി​ക സാ​മ്പ​ത്തി​ക ചെ​ല​വി​ല്ലാ​തെ സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും എ​ൽ​ദോ എ​ബ്ര​ഹാം പ​റ​ഞ്ഞു.

Tags:    
News Summary - police station for paipra panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.