മൂവാറ്റുപുഴ: ശക്തമായി പെയ്ത വേനൽമഴക്കിടെ റോഡ് ടാറിങ് നടത്തിയത് വിവാദമായി. ആരക്കുഴ പഞ്ചായത്തിലെ 13ാം വാർഡിലാണ് വ്യാഴാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയിൽ പഞ്ചായത്ത് റോഡ് ടാറിങ് നടന്നത്. റോഡിൽ വെള്ളം കെട്ടിനിൽക്കെയാണ് ടാറിങ് നടത്തിയത്.
വ്യാഴാഴ്ച രാവിലെ ആരംഭിച്ച ടാറിങ് മഴയെ അവഗണിച്ചു തുടരുകയായിരുന്നു. ഇതിൽ പ്രതിഷേധം ഉയർന്നെങ്കിലും ടാറിങ് നിർത്തിയില്ല.
ശക്തമായ കാറ്റിലും മഴയിലും നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും വ്യാപകനാശം ഉണ്ടായി. മരങ്ങൾ കടപുഴകുകയും വൈദ്യുതി ലൈനുകൾ തകരാറിലാകുകയും ചെയ്തു. നഗരത്തിൽ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.