ബ​യോ മൈ​നി​ങ് ആ​രം​ഭി​ച്ച വ​ള​ക്കു​ഴി മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ സം​ഘം

പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

വളക്കുഴി മാലിന്യ സംസ്കരണം; ബയോ മൈനിങ് വിലയിരുത്തി

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലെ വ​ള​ക്കു​ഴി മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ ബ​യോ മൈ​നി​ങ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ സം​ഘം എ​ത്തി. ഡി​സം​ബ​ർ 30ന് ​ആ​രം​ഭി​ച്ച ബ​യോ മൈ​നി​ങ്ങാ​ണ്​ കേ​ര​ള സോ​ളി​ഡ് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ്​ പ്രോ​ജ​ക്ട് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ല​യി​രു​ത്തി​യ​ത്. മൈ​നി​ങ് പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​റു​മാ​സം ഉ​ണ്ടെ​ങ്കി​ലും നാ​ലു​മാ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി ഭൂ​മി വീ​ണ്ടെ​ടു​ക്കാ​നാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്.

പൂ​ർ​ണ തോ​തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം. അ​ബ്ദു​ൽ സ​ലാം, കെ.​എ​സ്‍.​ഡ​ബ്ല്യു.​എം.​പി ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​രു​ൺ ബാ​ല​ൻ, ആ​ദി രാ​ജു, അ​ച്ചു ശേ​ഖ​ർ, ഇ.​എം. സ്വാ​ലി​ഹ, അ​ജി​ത് കു​മാ​ർ ന​യ​ൻ, അ​പ​ർ​ണ ഗി​രീ​ഷ്, ശ്യാം ​ദേ​വ​ദാ​സ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി എ​ത്തി​യ​ത്.

ആ​റ്​ പ​തി​റ്റാ​ണ്ടു​മു​മ്പ് മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്​ ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ച വ​ള​ക്കു​ഴി കേ​ന്ദ്രം ജ​ന​ങ്ങ​ൾ​ക്ക് ആ​കെ ദു​രി​ത​മാ​യി മാ​റി​യ​തോ​ടെ​യാ​ണ് ബ​യോ മൈ​നി​ങ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. 10 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വ​ള​ക്കു​ഴി​യി​ൽ ബ​യോ മൈ​നി​ങ് ആ​രം​ഭി​ച്ച​ത്. നാ​ഗ്പൂ​രി​ൽ നി​ന്നു​ള്ള ഏ​ജ​ൻ​സി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. നാ​ല്​ ഏ​ക്ക​റോ​ളം വ്യാ​പി​ച്ച മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ ഭൂ​നി​ര​പ്പി​ന്​ മു​ക​ളി​ൽ 31,995 ക്യു​ബി​ക് മീ​റ്റ​റും താ​ഴെ 55,905 ക്യു​ബി​ക് മീ​റ്റ​റും മാ​ലി​ന്യം ഉ​ണ്ടെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത് ഏ​ക​ദേ​ശം 44589.18 മെ​ട്രി​ക് ട​ൺ വ​രും.

Tags:    
News Summary - Waste treatment ; Biomining assessed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.