മൂവാറ്റുപുഴ: ഒന്നര പതിറ്റാണ്ട് മുമ്പ് ആരംഭിച്ച കല്ലൂർക്കാട് ഫയർസ്റ്റേഷൻ പരിമിതികൾ മൂലം വലയുകയാണ്. സ്റ്റേഷൻ പുതുക്കിപ്പണിയാൻ രണ്ടുവർഷം മുമ്പ് നടപടി ആരംഭിച്ചെങ്കിലും ഒന്നുമായിട്ടില്ല. പരാതികൾ ഉയർന്നതിനെ തുടർന്ന് മുൻ എം.എൽ.എ, എൽദോ എബ്രഹാമിന്റെ കാലത്താണ് പുതിയ മന്ദിരം നിർമിക്കാൻ നടപടി ആരംഭിച്ചത്.
3.5 കോടി രൂപ ചെലവിൽ എസ്റ്റിമേറ്റും തയാറാക്കി. എന്നാൽ, ഫണ്ടില്ലെന്ന കാരണത്താൽ മുന്നോട്ടുപോകാനായില്ല. പഞ്ചായത്ത് വിട്ടുകൊടുത്ത 23 സെന്റ് സ്ഥലത്ത് 2006 ലാണ് ഫയർ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. 34 ജീവനക്കാരും, മൂന്നു വാഹനങ്ങളുമാണ് ഇവിടെയുള്ളത്. പഴയ കെട്ടിടമായതിനാൽ ആവശ്യത്തിന് സൗകര്യങ്ങളില്ല. ജീവനക്കാർക്ക് വിശ്രമിക്കുന്നതിനും, വാഹനങ്ങൾ കയറ്റി ഇടുന്നതിനും സംവിധാനമില്ല. ആസ്ബറ്റോസ് ഷീറ്റിന് കീഴിലെ വിശ്രമ കേന്ദ്രത്തിൽ വേനൽക്കാലത്ത് ഇരിക്കാനുമാകില്ല. കുടിവെള്ള പ്രശ്നവും രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.