കിഴക്കമ്പലം: നസീമ യൂസുഫിെൻറ ആദ്യദിവസത്തെ പ്രഭാതനടത്തം മരണത്തിലേക്കായി. കഴിഞ്ഞ ദിവസം ഡോക്ടറെ കണ്ടപ്പോള്‍ കൊളസ്ട്രോള്‍ കൂടുതലായതിനാൽ ദിവസവും അല്പസമയം നടക്കണമെന്ന് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് അയല്‍വാസികളോടൊപ്പം നടക്കാനിറങ്ങിയത്. വെള്ളിയാഴ്ച വൈകീട്ട് മറ്റുള്ളവരെ കണ്ടപ്പോള്‍ ശനിയാഴ്ച മുതല്‍ നടക്കാൻ താനുമുണ്ടെന്ന് പറയുകയും പുലര്‍ച്ച അവർക്കൊപ്പം ചേരുകയുമായിരുന്നു. എന്നാല്‍, രാവിലെ ചെറിയ മഴ ലക്ഷണമുള്ളതിനാല്‍ എന്നും നടക്കാനുണ്ടായിരുന്ന പലരും ശനിയാഴ്ച വന്നിരുന്നില്ല. നാലുപേരാണ് നടക്കാനുണ്ടായിരുന്നത്.
മാളേക്കമോളം റോഡില്‍നിന്ന് പുക്കാട്ടുപടി-കിഴക്കമ്പലം റോഡിലേക്ക് കയറി പത്തടി നടന്നപ്പോഴാണ് അപകടം. അരകിലോമീറ്റര്‍ ചുറ്റളവിലാണ് എല്ലാവരുടെയും വീട്. മറ്റ് മൂന്നുപേരും വര്‍ഷങ്ങളായി നടക്കാറുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ 5.45ഓടെ പഴങ്ങനാട് ഷാപ്പുംപടിക്ക് സമീപമായിരുന്നു ദുരന്തം.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡോ. സ്വപ്നയെ ഭര്‍ത്താവ് ലാല്‍ജി പുക്കാട്ടുപടിയിലെ വീട്ടില്‍നിന്ന് പഴങ്ങനാട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഷാപ്പുംപടിയിലെ കൊടുംവളവിൽ എതിരെവന്ന ഇരുചക്രവാഹനംകണ്ട് നിയന്ത്രണം നഷടപ്പെട്ട കാര്‍ പ്രഭാതസവാരിക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.