കൊച്ചി: പ്ലാസ്റ്റിക് മാലിന്യം സംസ്കരിച്ച് പുനരുപയോഗിക്കാനുള്ള സംവിധാനമൊരുക്കി ദക്ഷിണ നാവികസേന. നാവികസേന ആസ്ഥാനത്തിനു സമീപെത്ത വാത്തുരുത്തിയിൽ സെഗ്രിഗേറ്റഡ് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻറ് സിസ്റ്റം സ്ഥാപിച്ചു. കൊച്ചി കപ്പല്‍ശാലയുടെയും ജില്ല ഭരണകൂടത്തിെൻറയും സഹകരണത്തോടെയാണ് 46 ലക്ഷം രൂപയോളം ചെലവിട്ട് പദ്ധതി നടപ്പാക്കിയത്.
സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡും (സിൽക്) പദ്ധതി നിർവഹണത്തിലുണ്ടായിരുന്നു. പ്ലാസ്റ്റിക് മാലിന്യത്തിലെ പൊടിയും അഴുക്കും നീക്കം ചെയ്ത് തരംതിരിച്ച് പൊടിച്ച് പുനരുപയോഗത്തിന് പ്രാപ്തമാക്കുന്നതാണ് ഈ സംവിധാനം. മണിക്കൂറിൽ 150 കിലോ പ്ലാസ്റ്റിക് വരെ ഇതിൽ സംസ്കരിക്കപ്പെടും. കടലില്‍നിന്ന് ശേഖരിക്കുന്നത് ഉൾെപ്പടെ ഹാർഡ്, സോഫ്റ്റ് പ്ലാസ്റ്റിക്കുകൾ ഒരുപോലെ ഇതില്‍ സംസ്കരിക്കപ്പെടുമെന്നതാണ് മറ്റൊരു സവിശേഷത. പ്ലാസ്റ്റിക് മുക്ത വാത്തുരുത്തി എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്.
നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദക്ഷിണ നാവികസേന ഫ്ലാഗ് ഓഫിസർ കമാൻഡിങ് ഇൻ ചീഫ് എ.കെ ചാവ്ല പ്ലാൻറ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സൗഹൃദ സംരംഭങ്ങളുടെ ഭാഗമായി തയാറാക്കിയ കലൈഡോസ്കോപ്-ഫെദേഡ് ഫ്രണ്ട്സ് അറ്റ് കഠാരിബാഗ് എന്ന പുസ്തകവും അദ്ദേഹം പുറത്തിറക്കി. കലക്ടർ എസ്. സുഹാസ് മുഖ്യാതിഥിയായി.ചീഫ് ഓഫ് സ്റ്റാഫ് എം.ഡി സുരേഷ്, കമഡോർ എൻ.എ.ജെ. ജോസഫ്, റിട്ട. കമാൻഡർ പി. സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.