നെടുമ്പാശ്ശേരി: ഷാര്‍ജയില്‍നിന്ന് വിമാനത്താവളത്തിൽ എത്തിയ താജു തോമസ് എന്നയാളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെക്കൂടി പൊലീസ് പിടികൂടി. മലപ്പുറം വള്ളിക്കുന്ന് താഴത്തുവീട്ടിൽ അഭിലാഷിനെയാണ് (39) ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പന്ത്രണ്ടായി.
ഇയാളാണ് ആളെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയതും അതിനാവശ്യമായ സാമ്പത്തികം സംഘടിപ്പിച്ചതും. സ്വർണക്കടത്തായിരുന്നു സംഭവത്തിെൻറ പിന്നിലെന്നാണ് അന്വേഷണത്തിൽനിന്ന് പൊലീസിനു ലഭിച്ച വിവരം.
തട്ടിക്കൊണ്ടുപോയ സംഘത്തിന് ലഭിച്ച തെറ്റായ വിവരത്തെ തുടര്‍ന്ന് ആളുമാറിയാണ് താജു തോമസിനെ പിടികൂടിയാതെന്നാണ് അന്വേഷണത്തിൽ വെളിവാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.