നെടുമ്പാശേരി: ജയിൽ, കോടതി പരിസരങ്ങളിൽ മയക്കുമരുന്നെത്തിക്കുന്ന ഇടുക്കി കേന്ദ്രീകരിച്ചുള്ള മാഫിയയെ പിടികൂടാൻ എക്സൈസ് ഇൻറലിജൻസ് ശ്രമം തുടങ്ങി. പൂജപ്പുര സെൻട്രൽ ജയിൽ പരിസരം കേന്ദ്രീകരിച്ച മയക്കുമരുന്നെത്തിക്കാൻ ഇടനിലക്കാരിയായി പ്രവർത്തിച്ച നിഷയെ ചോദ്യം ചെയ്തപ്പോഴാണ് ഇടുക്കി റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്.
പൂജപ്പുര ജയിലിൽ മയക്കുമരുന്ന് കേസിൽ റിമാൻറിൽ കഴിയുന്ന മെൽബിൻ തോമസാണ് ജയിലിൽ കിടന്ന് മയക്കുമരുന്ന് മാഫിയയെ നിയന്ത്രിക്കുന്നത്. ഇയാൾ ഭാര്യ നിഷയുമായി ജയിലിൽ നിന്നും മൊബൈൽ ഫോണിലേക്ക് വിളിക്കും. ഈ സമയം കോൾ കോൺഫ്രൻസ് കോളാക്കിയാണ് കഞ്ചാവ് ആവശ്യക്കാരുമായി സംസാരിക്കുന്നത്.
പണം മുൻകൂറായി നിഷയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നവർക്കാണ് മയക്കുമരുന്ന് വിവിധ സ്ഥലങ്ങളിലെത്തിക്കുക. ആന്ധ്രയിൽ നിന്നും നേരിട്ട് കഞ്ചാവ് എത്തിക്കുന്നത് മുൻ ക്രിമിനലുകളായ ചിലരാണ്. ഇവർക്ക് വിവിധ കേസുകളുടെ നടത്തിപ്പിനും മെൽബിൻ തോമസാണ് പണം നൽകുന്നത്.
ഇടുക്കി സ്വദേശിയായ ഷാജിയാണ് ആന്ധ്രയിൽ തങ്ങി മെൽബിന്‍റെ നിർദ്ദേശ പ്രകാരം കഞ്ചാവ് കൊടുത്തു വിടുന്നത്. എക്സൈസ് കമീഷണറുടെ പ്രത്യേക സ്ക്വാഡാണ് അന്വേഷണം നടത്തുന്നത് മെൽബിന് സഹായികളായി ജയിലിലെ ചില ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.