നെടുമ്പാശ്ശേരി: മയക്കുമരുന്ന് കേസുകളിലെല്ലാം പ്രത്യേക സംഘത്തെക്കൊണ്ട് തുടരന്വേഷണം നടത്താൻ റൂറൽ പൊലീസിന്റെ തീരുമാനം
ഇടനിലക്കാരുൾപ്പെടെ മുഴുവൻ പേരെയും പിടികൂടാനാണിത്. കേരളത്തിലേക്ക് എം.ഡി.എം.എ എത്തുന്നതിന്റെ ഉറവിടം ബംഗളൂരുവാണ്. അവിടെ മയക്കുമരുന്ന് പാർട്ടികളിൽ പങ്കാളികളാക്കുന്നവർക്ക് മാത്രമാണിത് ലഭ്യമാകുകയുള്ളൂ.
ഞായറാഴ്ച പറവൂർ കവലയിൽവെച്ച് ടൂറിസ്റ്റ് ബസിൽനിന്ന് പിടിയിലായ മൂവർ സംഘത്തിന് മയക്കുമരുന്ന് നൽകിയയാളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. കാക്കനാടും ഏലൂരും കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്.
ഇവരിൽ മുപ്പത്തടം സ്വദേശിയായ അമൽ ബാബു കാപ്പ കേസിൽ അഞ്ചു മാസം ജയിലിൽ കഴിഞ്ഞ ശേഷം അപ്പീലിൽ ജാമ്യത്തിലിറങ്ങിയതാണ്. ഇയാളെ ഒരു വർഷത്തേക്ക് കാപ്പ ചുമത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് റിപ്പോർട്ട് നൽകും. ഇതിനു മുമ്പ് അങ്കമാലിയിൽവെച്ചും നെടുമ്പാശ്ശേരിയിൽവെച്ചും ബസിൽനിന്ന് മയക്കുമരുന്ന് പിടിച്ച കേസിൽ തുടരന്വേഷണം നടത്തി കൂടുതൽ പ്രതികളെ പിടികൂടിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.