നെടുമ്പാശേരി: പഴയ നാണയങ്ങൾക്ക് മോഹവിലയെന്ന പേരിൽ വൻ തട്ടിപ്പ്. പഴയ 1, 2, 5 രൂപയുടെ നാണയങ്ങൾക്കാണ് മോഹവില ലഭിക്കുമെന്ന് ഓൺലൈനിലൂടെ പ്രചാരണം നടക്കുന്നത്.
കൈവശമുള്ള നാണയത്തിൻെറ ചിത്രം പ്രത്യേക ലിങ്കിലേക്ക് ഇവർ അയക്കാനാവശ്യപ്പെടും. ഈ നാണയം ഉയർന്ന വിലക്ക് വാങ്ങാൻ ആളുകളുണ്ടെന്ന് കാണിച്ച് മുൻകൂറായി രജിസ്ട്രേഷൻ ഫീസിനും ജി.എസ്.ടിക്കുമായി തുക ആവശ്യപ്പെടും.
നാണയം വിറ്റുകിട്ടുന്ന തുകയുടെ നിശ്ചിത ശതമാനം കമീഷൻ ഇവർക്കാണെന്നും അറിയിക്കും. എന്നാൽ, ഇങ്ങനെ പണം നൽകുന്നതോടെയാണ് തട്ടിപ്പിനിരയായ വിവരം പലരും അറിയുന്നത്.
മെയിലിലൂടെയും പലർക്കും ഇതിൻെറ ഫോമുകൾ വരുന്നുണ്ട്. എന്നാൽ, മൊബൈൽ നമ്പർ ചേർക്കാതെ ഇ-മെയിൽ വിലാസമാണ് ഇവർ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.