നെടുമ്പാശ്ശേരി: യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. നെടുമ്പാശ്ശേരി പിരാരൂർ പുത്തൻകുടി വീട്ടിൽ ശരത് ഗോപിയെ (25) ആണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. നെടുമ്പാശ്ശേരി, കാലടി സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.