നെടുമ്പാശ്ശേരി: അന്താരാഷ്ട്ര ടെർമിനലിൽ ഷാര്‍ജയില്‍നിന്ന് എത്തിയ താജു തോമസ് എന്നയാളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ എട്ടുപേർ കൂടി പിടിയിൽ.
ആലുവ കമ്പനിപ്പടി കോട്ടക്കകത്ത് വീട്ടിൽ ഔറംഗസീബ് (39), മാഞ്ഞാലി സ്വദേശികളായ താണിപ്പാടം ചന്തതോപ്പിൽ വീട്ടിൽ ഷിറിൽ (30), ചൂളക്കപ്പറമ്പിൽ വീട്ടിൽ ഷംനാസ് (22), മാവിൻചുവട് ചെറുപറമ്പിൽ മുഹമ്മദ് സാലിഹ് (25), കണ്ടാരത്തുവീട്ടിൽ അഹമ്മദ് മസൂദ് (24), മാവിൻചുവട് മണപ്പാടത്ത് വീട്ടിൽ സക്കീർ (27), ആലങ്ങാട്ട് വീട്ടിൽ കംറാൻ എന്ന റയ്സൽ (27), വലിയ വീട്ടിൽ റിയാസ് (34) എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. ക
ഴിഞ്ഞ ഞായറാഴ്ച ഉച്ചക്കാണ് സംഭവം. കേസിലെ മറ്റൊരു പ്രതി പെരുമ്പാവൂര്‍ മുടിക്കല്‍ ചെറുവേലിക്കുന്ന് പുതുക്കാടന്‍ വീട്ടില്‍ ഇബ്രു എന്ന ഇബ്രാഹീംകുട്ടിയെ (44) കഴിഞ്ഞദിവസം പിടികൂടിയിരുന്നു. താജു തോമസ് വിമാനത്താവളത്തിന് പുറത്തിറങ്ങിയപ്പോള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പൊലീസ് ഇയാളെ പെരുമ്പാവൂരിലെ ലോഡ്ജിൽനിന്ന് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.