ഹജ്ജ് കർമ്മത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ നൂറോളം ഹാജിമാരുടെ ലഗേജുകൾ ലഭിച്ചില്ല

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് കർമ്മത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ നൂറോളം ഹാജിമാരുടെ ലഗേജുകൾ ലഭ്യമായില്ല. ഹജ്ജ് സർവിസ് നടത്തുന്ന സൗദി എയർലൈൻസിന്‍റെ അനാസ്ഥയാണ് ലഗേജുകൾ വൈകാൻ കാരണമെന്നാണ് വിവരം.

ചാർട്ടേഡ് വിമാനങ്ങളാണ് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തീർഥാടകരുമായി സർവിസ് നടത്തുന്നത്. ഇതുസംബന്ധിച്ച് വിമാന കമ്പനി നേരത്തേ തന്നെ കരാറിൽ ഏർപ്പെടുകയാണ് ചെയ്യുന്നത്. തീർഥാടകർക്ക് ഇതിന്‍റെ അടിസ്ഥാനത്തിലുള്ള സൗകര്യങ്ങൾ ഒരുക്കാൻ വിമാന കമ്പനി ബാധ്യസ്ഥരാണ്.

എന്നാൽ ജിദ്ദയിൽ നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള ഷെഡ്യൂൾഡ് വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകൾ ഹജ്ജ് വിമാനത്തിൽ സൗദി എയർലൈൻസ് കയറ്റിക്കൊണ്ടുവന്നതാണ് ഹാജിമാരുടെ ലഗേജുകൾ ലഭിക്കാതിരിക്കാൻ ഇടയാക്കിയത്. ഈ ലഗേജുകൾ അടുത്ത ദിവസം എത്തിച്ചു നൽകാമെന്നാണ് ഇപ്പോൾ വിമാന കമ്പനി അധികൃതർ നൽകുന്ന വിശദീകരണം. 

Tags:    
News Summary - luggages of around 100 pilgrims who returned after participating in the Hajj were not received

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.