രണ്ടേ രണ്ട് സെക്കൻഡ്! നിറയെ യാത്രക്കാരുമായി ബസ് പോയി, പിന്നാലെ വൻ മരം കടപുഴകി; തലനാരിഴക്ക് ഒഴിവായത് വൻ ദുരന്തം!

നെടുമ്പാശേരി: 10 സെക്കൻഡ് മുമ്പ് ഒരു ബൈക്ക്, 7 സെക്കൻഡ് മുമ്പ് ഒരു സ്കൂൾ ബസ്, തൊട്ടുടനെ ഒരു കാറും മറ്റൊരു ബൈക്കും.. വെറും രണ്ട് സെക്കൻഡ് മുമ്പ് നിറയെ യാത്രക്കാരുമായി സ്വകാര്യ ബസ്... ഇവ കടന്നു പോയതിനു പിന്നാലെ റോഡരികിലെ വൻ മരം കടപുഴകി റോഡിന് കുറുകെ പതിച്ചു. നിരവധി പേർ വൻ ദുരന്തത്തിൽനിന്ന് തലനാരിഴക്കാണ് രക്ഷ​പ്പെട്ടത്. ആലുവ - പുറയാർ റോഡിൽ നെടുമ്പാശേരിക്കടുത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം.

ഭാഗ്യം തുണച്ചതിനാൽ മാത്രമാണ് വൻ ദുരന്തം ഒഴിവായത്. നിറയെ യാത്രക്കാരുമായി സ്വകാര്യ ബസ് കടന്നുപോയതിന്റെ തൊട്ടുപിന്നാലെയാണ് കൂറ്റൻ കാറ്റാടി മരം വീണത്. മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

Full View



Tags:    
News Summary - Miraculous escape for bus passengers from trees fall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.