നെടുമ്പാശ്ശേരി: പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിൽ തർക്കം. കഴിഞ്ഞ തവണ കോൺഗ്രസിൽ ഇവിടെ വിമതനുണ്ടായിട്ടും കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞിരുന്നു. എൽ.ഡി.എഫിൽ സി.പി.ഐക്കാണ് സീറ്റ്. പഞ്ചായത്തിൽ സി.പി.ഐക്ക് സീറ്റില്ല.
19 അംഗ പഞ്ചായത്തിൽ കോൺഗ്രസിനും സി.പി.എമ്മിനും ഒമ്പത് അംഗങ്ങൾ വീതമാണുണ്ടായിരുന്നത്. തുടർന്ന് കോൺഗ്രസ് വിമതനായി ജയിച്ചയാളെ കോൺഗ്രസ് പ്രസിഡന്റാക്കി. ഒരു വർഷത്തിനുശേഷം മുൻപ്രസിഡന്റും ഈ വാർഡിൽനിന്ന് വിജയിച്ചയാളുമായ പി.വൈ. വർഗീസിനെ പ്രസിഡന്റാക്കാമെന്ന് ധാരണയുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു.
എന്നാൽ, പ്രസിഡന്റ് മാറാൻ തയാറായില്ല. തുടർന്ന് പ്രതിഷേധിച്ചാണ് രാജിവെച്ചതെന്നും പറയപ്പെടുന്നുണ്ട്. സി.പി.ഐ വിജയിച്ചാൽ ഭരണമാറ്റമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.