നെടുമ്പാശ്ശേരി: ഷാർജയിൽനിന്ന് വന്നിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം ഗുണ്ടസംഘങ്ങളെ കേന്ദ്രീകരിച്ച്. വടക്കഞ്ചേരി സ്വദേശി താജുവിനെയാണ് ഞായറാഴ്ച ഉച്ചക്ക് തട്ടിക്കൊണ്ടു പോയത്. പെരുമ്പാവൂരിലെ ലോഡ്ജിലെത്തിച്ചശേഷം അക്രമിസംഘം മുങ്ങി. ആളുമാറി കൊണ്ടുപോയതാണെന്നാണ് സംശയം.
അഞ്ച് കാറുകളിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. മൂന്ന് വാഹനങ്ങളുടെ നമ്പർ ലഭിച്ചു. ഇതിൽ രണ്ട് വാഹനങ്ങൾ കണ്ടെടുത്തു. അക്രമിസംഘത്തിൽ പത്തുപേരാണുണ്ടായിരുന്നത്. ഗൾഫിൽനിന്ന് കൊടുത്തയച്ച സ്വർണം ഇടനിലക്കാരന് കൈമാറാതെ മുങ്ങിയ മറ്റൊരാളെ തട്ടിക്കൊണ്ടുപോകാനാണ് ഇവരെത്തിയതെന്നറിയുന്നു. സ്വർണ കള്ളക്കടത്ത് മാഫിയയുടെ സഹായികളായി പ്രവർത്തിക്കുന്ന തൃശൂരിലെയും പെരുമ്പാവൂരിലെയും ഗുണ്ടസംഘങ്ങളിലേക്കാണ് അന്വേഷണം നീളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.