കൊച്ചി: വിശാല കൊച്ചി വികസന അതോറിറ്റിയുടെയും ജില്ല മെഡിക്കല്‍ ഓഫിസിെൻറയും സംയുക്ത ആഭിമുഖ്യത്തില്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്ത് സ്ഥാപിച്ച ഓപണ്‍ ജിം പൊതുജനങ്ങള്‍ക്കായി തുറന്നു.
ആരോഗ്യ വകുപ്പിെൻറ പ്ലാന്‍ ഫണ്ടില്‍നിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. രാവിലെ അഞ്ച് മുതല്‍ 10 വരെയും വൈകീട്ട് നാല് മുതല്‍ ഒൻപത് വരെയും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സൗജന്യമായി ജിം ഉപയോഗിക്കാം.
സ്റ്റേഡിയത്തിലെ വാക് വേ ക്ലബ് ചുമതലപ്പെടുത്തിയ രണ്ട് അംഗീകൃത പരിശീലകരുടെ സേവനം ലഭ്യമാകും. ജി.സി.ഡി.എ ചെയര്മാന് അഡ്വ. വി. സലീം, ഡെപ്യൂട്ടി ജില്ല െമഡിക്കല്‍ ഓഫിസര്‍ ഡോ.കെ. സവിത, ജി.സി.ഡി.എ ജനറല്‍ കൗണ്‍സില്‍ അംഗം അഡ്വ. ജോണ്‍ ലൂക്കോസ്, മുന്‍ കൗണ്‍സിലര്‍ കെ.ഡി. വിന്‍സെൻറ്, ജി.സി.ഡി.എ എക്സിക്യൂട്ടിവ് അസിസ്റ്റൻറ് വി.എ.ഹാരിദ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.