കടുങ്ങല്ലൂർ: വൈദ്യുതി പോസ്റ്റ് നീക്കാതെ പഞ്ചായത്തിന്റെ റോഡ് ടാറിങ്ങ്. പ്രതിഷേധവുമായി പ്രദേശവാസികൾ. കടുങ്ങല്ലൂർ പഞ്ചായത്തിലെ പടിഞ്ഞാറെ കടുങ്ങല്ലൂർ 10-ാം വാർഡിലെ അമ്പാട്ടുപറമ്പ് - പട്ടരുപറമ്പ് റോഡിലാണ് വഴിയിലേക്കുകയറി നിൽക്കുന്ന പോസ്റ്റ് നീക്കാതെ ടാറിങ്ങ് നടത്തിയത്.
പോസ്റ്റ് നീക്കി ടാർ ചെയ്താൽ മാത്രമെ ഇതിലൂടെ വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാൻ കഴിയു. ഈ ആവശ്യം പ്രദേശവാസികൾ ബന്ധപ്പെട്ടവരെ നേരത്ത അറിയിച്ചിട്ടുള്ളതുമാണ്. എന്നാൽ പോസ്റ്റ് റോഡിൽ നിന്നും മാറ്റി സ്ഥാപിക്കാൻ അധികാരികൾ തയാറായില്ല. പോസ്റ്റ് നീക്കിയ ശേഷമെ ടാറിങ്ങ് പുനരാരംഭിക്കാവു എന്നതാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.