പെരുമ്പാവൂര്‍: നിയോജക മണ്ഡലത്തിലെ റോഡുകളുടെയും പാലങ്ങളുടേയും നിര്‍മാണത്തിന് കേന്ദ്രം 171.337 കോടി അനുവദിച്ചു. പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2024 മുതല്‍ 2029 വരെയുള്ള കാലയളവില്‍ ഇടറോഡുകളും പാലങ്ങളും നിര്‍മിക്കുന്നതിനും നവീകരണം നടത്തുന്നതിനുമാണ് തുക അനുവദിച്ചതെന്ന് ബന്നി ബഹന്നാന് എം.പിയും, എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയും അറിയിച്ചു. മുടക്കുഴ, വേങ്ങൂര്‍, കൂവപ്പടി, ഒക്കല്‍, രായമംഗലം, അശമന്നൂര്‍, വെങ്ങോല പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന റോഡുകളും ഒപ്പം താന്നിപ്പുഴയില്‍ അടക്കം രണ്ടുപാലത്തിനുമായി 45 നിർദേശങ്ങള്‍ എം.എല്‍.എ സമര്‍പ്പിച്ചിരുന്നു.
ഐമുറി കവല-ഗണപതി അമ്പലം-മൈലാചാല്-ഒക്കല്‍-താന്നിപ്പുഴ റോഡിനും പാലത്തിനും എട്ട് കോടി, കുറിച്ചിലക്കോട് മൂഴി-മംഗള ഭാരതി-ശ്രീ ശ്രീ രവിശങ്കര്‍ ആശ്രമം -തോട്ടുവ ധന്വന്തരി ക്ഷേത്രം റോഡിനും പാലത്തിനും നാല് കോടി, ചൂരത്തോട് മേക്കപ്പാല റോഡ് നാല് കോടി, നെടുങ്ങപ്ര ചുരത്തോട് റോഡ്3.5 കോടി, നെടുങ്ങപ്ര കൊച്ചങ്ങാടി- ക്രാരിയേലി റോഡ് ആറുകോടി, വെട്ടുവളവ് -മുനിപ്പാറ കണിച്ചാട്ടുപാറ റോഡ് നാല് കോടി, പാണ്ടിക്കാട് നെടുങ്കണ്ണി- ചൂരമുടി മീമ്പാറ റോഡ് 5.98 കോടി, കൂവപ്പടി -അകനാട് സിറ്റി- കയ്യുത്തിയാല്‍ പോക്കാമറ്റം പുന്നക്കുഴി 10.8 കോടി, കുറിച്ചിലക്കോട് -വാണിയപ്പിള്ളി മീന്‍ പാറ റോഡ് ആറ് കോടി, തുരുത്തി പാണ്ടിക്കാട്- ചൂണ്ടക്കുഴി അകനാട് റോഡ് ഏഴ് കോടി, പാപ്പന്‍പടി- പടിക്കലപ്പാറ -കയ്യുത്തിയാല്‍ -എളമ്പകപ്പള്ളി റോഡ് മൂന്ന് കോടി, ചൂണ്ടക്കുഴി-ചെട്ടിനട റോഡ് നാല് കോടി, പാണംകുഴി-ക്രാരിയേലി-കൊച്ചുപുരയ്ക്കല്‍കടവ്- പാണിയേലിപ്പോര് റോഡ് ഏഴുകോടി, കീഴില്ലം- കുറുപ്പുംപടി ആറ് കോടി, തൃക്കേപ്പടി പഞ്ചായത്ത് ഓഫിസ് റോഡ് 1.86 കോടി, കണ്ണഞ്ചേരിമുകള്‍ ചൂരമുടി റോഡ് 2.89 കോടി, വേങ്ങൂര്‍ മധുരപ്പുഴ-നെടുങ്കണ്ണി- മുടക്കുഴ -കുറച്ചിലക്കോട് കള്ളിക്കാട് പുന്നലം വലിയപാറ റോഡ് 14 കോടി, മത്തായികവല -ഐമുറി ജങ്ഷന് റോഡ് 1.16 കോടി, തുരുത്തി മനക്കപ്പടി റോഡ് ഒരുകോടി, കുറുപ്പുംപടി പുല്ലുവഴി റോഡ് 2.42 കോടി, കാവുചര്ച്ച് റോഡ് 60 ലക്ഷം, പെരിയാര്‍വാലി കനാല്‍ ബണ്ട് 2.43 കോടി, നെടുംകണ്ണി വേങ്ങൂര്‍ റോഡ് 1.97 കോടി, തൂങ്ങാലി കൈപ്പിള്ളി റോഡ് 1.3 കോടി, പെരിയാര്‍വാലി കനാല്‍ബണ്ട് കൊല്ലത്താം റോഡ് 2.5 കോടി, കുറുപ്പംപടി പാണംകുഴി 13.52 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.