പെരുമ്പാവൂർ: ഉഴുവ് യന്ത്രത്തിൽ 30 വനിതകൾ കോടനാട് ബസേലിയോസ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ പരിശീലനം പൂര്‍ത്തിയാക്കി. ഇനി ഇവർ കൃഷിയിടങ്ങളിൽ ഹരിത വിപ്ലവത്തിൽ പങ്കാളികളാവും. മുഴുവൻ അധ്യാപകരും അനധ്യാപകരും ഉഴുവ് യന്ത്രത്തിൽ പരിശീലനം പൂര്‍ത്തിയാക്കി എന്ന അപൂര്‍വ നേട്ടവും കോടനാട് ബസേലിയോസ് പബ്ലിക് സ്കൂൾ സ്വന്തമാക്കി.
ട്രാക്ടർ ഓടിക്കുന്ന അധ്യാപികമാരെയും അമ്മമാരെയും പ്രോത്സാഹിപ്പിക്കാൻ വിദ്യാര്‍ഥികൾ ഗ്രൗണ്ടിൽ ഇറങ്ങിയതും ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം ട്രാക്ടർ ഓടിച്ചതും കൗതുകമായി. കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ് അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്തംഗം മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്തംഗം അനു അബീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ, അംഗങ്ങളായ മായ കൃഷ്ണകുമാർ, സിനി എല്‍ദോ, പ്രോഗ്രാം കോഓഡിനേറ്റർ മുഹമ്മദ് സലീം, സ്കൂൾ മാനേജർ തോമസ് പോൾ റമ്പാൻ, പ്രിന്‍സിപ്പൽ മിനി നായർ, പരിശീലകൻ വത്സൻ മലയിൽ എന്നിവർ സംസാരിച്ചു.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവര്‍ത്തിക്കുന്ന മഹിള കിസാൻ സ്വശാക്തീകരൺ പരിയോജനയുടെ നേതൃത്വത്തിലാണ് 10 ദിവസത്തെ ട്രാക്ടർ ഡ്രൈവിങ്ങിൽ പരിശീലനം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.