പെരുമ്പാവൂർ: മേതല ഐ.എൽ.എം ആർട്സ് കോളജിലെ അധ്യാപകൻ പല്ലാരിമംഗലം അടിവാട് സ്വദേശി അബു താഹിറിനെ കാണാതായതായി പരാതി. വെള്ളിയാഴ്ച ഉച്ചക്ക് കെ.എൽ 06 ജി-546 നമ്പറിലുള്ള ഹോണ്ട ബൈക്കിൽ പള്ളിയിൽ പോകാൻ കോളജിൽനിന്ന് ഇറങ്ങിയതാണ്. പിന്നീട് ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവുമില്ലെന്ന് സഹോദരൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അബു താഹിറിനെ കുറിച്ചോ വാഹനം സംബന്ധിച്ചോ എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് കുറുപ്പംപടി പൊലീസ് അറിയിച്ചു. നമ്പർ: 9207130213, 9633310556.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.