പെരുമ്പാവൂർ: മാറമ്പള്ളി കുന്നുവഴിയിൽ കൊറിയറായി വന്ന കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഒരാള്‍കൂടി പിടിയിൽ. മാറമ്പള്ളി പള്ളിപ്രം എം.ഇ.എസ് കോളജിനുസമീപം എള്ളുവാരം വീട്ടിൽ അൻസാറാണ് (32) റൂറല്‍ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിെല പ്രത്യേക അന്വേഷണസംഘത്തിെൻറ പിടിയിലായത്.
ഇയാള്‍ ഏര്‍പ്പാടാക്കിയ വാഹനത്തിലാണ് ആന്ധ്രയിൽനിന്ന് കഞ്ചാവ് വാങ്ങാന്‍ പ്രതികള്‍ പോയതെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് വാങ്ങാനുള്ള പണം നൽകിയതും ഇയാളാണ്. ആന്ധ്രയിൽനിന്ന് പണം നല്‍കി വാങ്ങിയ കഞ്ചാവ് ഇവര്‍ കൊറിയർ വഴി പാര്‍സല്‍ അയക്കുകയായിരുന്നു.
കഴിഞ്ഞ 10നാണ് കുന്നുവഴിയിലെ കൊറിയർ സ്ഥാപനത്തിൽ പാർസലായെത്തിയ 31 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് നേരേത്ത നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും എസ്.പി കാർത്തിക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.