പെരുമ്പാവൂരിൽ ഭീഷണിയായി ക്രിമിനൽ സംഘങ്ങൾ

പെ​രു​മ്പാ​വൂ​ര്‍: ന​ഗ​ര​ത്തി​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഏ​റു​ന്ന​താ​യി ആ​ക്ഷേ​പം. പ്രൈ​വ​റ്റ്​ ബ​സ്​​സ്​​റ്റാ​ൻ​ഡും ബി​വ​റേ​ജ് പ​രി​സ​ര​വും ക്രി​മി​ന​ലു​ക​ളു​ടെ പ്ര​ധാ​ന താ​വ​ള​ങ്ങ​ളാ​യി മാ​റു​ക​യാ​ണ്.

പെ​ണ്‍വാ​ണി​ഭം, മ​യ​ക്കു​മ​രു​ന്ന്​ വി​ൽ​പ​ന, സം​ഘ​ര്‍ഷം എ​ന്നി​വ നി​ത്യ​സം​ഭ​വ​മാ​ണ്. ഒ​രു രേ​ഖ​യു​മി​ല്ലാ​തെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ല്‍ ത​മ്പ​ടി​ക്കു​ന്ന അ​ന്ത​ര്‍സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ലൂ​ടെ പ്രാ​ദേ​ശി​ക ക്രി​മി​ന​ല്‍ സം​ഘ​ങ്ങ​ള്‍ ല​ഹ​രി​വി​ൽ​പ​ന സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ബ​സ്​​സ്റ്റാ​ൻ​ഡ്​ കെ​ട്ടി​ട​ത്തി​ലെ ഗോ​വ​ണി​പ്പ​ടി​ക​ളി​ലെ​ല്ലാം ക്രി​മി​ന​ല്‍ സം​ഘ​ങ്ങ​ള്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഓ​ള്‍ഡ് ബ്ലോ​ക്കി​ന്‍റെ ഒ​ന്നാം നി​ല​യി​ല്‍ ല​ഹ​രി​ക്ക് അ​ടി​പ്പെ​ട്ട​വ​ര്‍ മ​റ്റു​ള്ള​വ​രെ ആ​ക്ര​മി​ക്കാ​റു​ണ്ട്.

ബ​സ്​​സ്റ്റാ​ൻ​ഡ്​ പ​രി​സ​ര​ത്ത് അ​ടു​ത്തി​ടെ നാ​ല് മൊ​ബൈ​ല്‍ ഷോ​പ്പു​ക​ളി​ല്‍ ക​വ​ര്‍ച്ച ന​ട​ന്നു. ഒ​രു ക​ട​യി​ല്‍നി​ന്ന് മൊ​ത്തം ഫോ​ണു​ക​ളും ഐ.​എം.​ഇ.​എ കോ​ഡ് എ​ഴു​തി വെ​ച്ചി​രു​ന്ന ഡ​യ​റി​യും ഉ​ള്‍പ്പെ​ടെ ക​വ​ര്‍ന്നു. ഗ​വ. ഗേ​ള്‍സ് ഹൈ​സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യു​ടെ ബാ​ഗി​ല്‍നി​ന്ന്​ 19,000 രൂ​പ​യ​ട​ങ്ങി​യ പ​ഴ്‌​സ് മോ​ഷ​ണം പോ​യി. പോ​ഞ്ഞാ​ശ്ശേ​രി​യി​ലെ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. പെ​രു​മ്പാ​വൂ​ര്‍-​ആ​ലു​വ റൂ​ട്ടി​ലോ​ടു​ന്ന കോ​ക്കാ​ട​ന്‍ ബ​സി​ല്‍ ​െവ​ച്ചാ​യി​രു​ന്നു ക​വ​ര്‍ച്ച. ബ​സ്​​സ്റ്റാ​ൻ​ഡി​ലെ ഒ​ന്നാം​നി​ല​യി​ല്‍ ത​മ്പ​ടി​ക്കു​ന്ന സം​ഘ​ത്തെ പു​റ​ത്താ​ക്ക​ണ​മെ​ന്ന്​​ആ​വ​ശ്യ​പ്പെ​ട്ട് മ​ത്സ്യ​വ്യാ​പാ​രി​യും കോ​ണ്‍ഗ്ര​സ് ന്യൂ​ന​പ​ക്ഷ സെ​ല്‍ നേ​താ​വു​മാ​യ സി.​എ. നി​സാ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ട്രാ​വ​ല്‍ എ​ജ​ന്‍സി​ക​ളി​ല്‍ ടി​ക്ക​റ്റ് എ​ടു​ക്കാ​നെ​ത്തു​ന്ന അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ല്‍നി​ന്ന്​ സം​ഘം ചേ​ര്‍ന്ന് പ​ണം പി​ടി​ച്ചു​പ​റി​ക്കു​ന്ന​തും പ​തി​വാ​ണ്. 

Tags:    
News Summary - Criminal gangs are a threat in Perumbavoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.