പെരുമ്പാവൂർ: എം.സി റോഡ് നിര്‍മാണത്തിലെ അപാകത അപകടങ്ങള്‍ക്ക് കാരണമായി മാറുന്നു. ഉന്നത നിലവാരത്തില്‍ നിര്‍മിച്ച റോഡിലെ ചില ഭാഗങ്ങളില്‍ പരുപരുപ്പില്ലാതെ മിനുസമായി കിടക്കുന്നതാണ് അപകടങ്ങള്‍ക്കിടയാകുന്നത്. അടുത്തിടെ നടന്ന ടാറിങ്ങിലെ അപാകതയാണ് ഇതിന് കാരണമായി ചൂണ്ടിക്കപ്പെടുന്നത്.
പെരുമ്പാവൂര്‍ മുതല്‍ ഒക്കല്‍ വരെ ചില ഭാഗങ്ങളില്‍ റോഡില്‍ വഴുതലാണ്. വെയിലേറ്റ് റോഡിന്റെ മധ്യഭാഗത്തെ ടാറിങ് ഉയർന്ന് വരുകയും അറ്റകുറ്റപ്പണി നടത്തുമ്പോള്‍ പരുപരുപ്പില്ലാതെ മിനുസം രൂപപ്പെടുകയുമാണ്. കാലാവധിക്ക് മുമ്പ് അപകാത സംഭവിച്ചാല്‍ കരാറുകാരന് അറ്റകുറ്റപ്പണി നടത്തണമെന്ന വ്യവസ്ഥതയുള്ളതുകൊണ്ട് പ്രശ്നങ്ങൾ അപ്പപ്പോള്‍ പരിഹരിക്കുകയാണ് പതിവ്. അറ്റകുറ്റപ്പണി വാഹന സഞ്ചാരം കുറയുന്ന രാത്രിയും പുലര്‍ച്ചയുമാണ് നടക്കുന്നതെന്നതിനാല്‍ അപകാതകള്‍ ശ്രദ്ധിക്കപ്പെടുന്നില്ല. പല ഭാഗത്തും ഇതിനോടകം അറ്റകുറ്റപ്പണി നടത്തി കഴിഞ്ഞു. ഈ ഭാഗങ്ങളിലും വഴുതലുണ്ട്. മഴക്കാലമായതോടെ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ തെന്നിമാറി നിയന്ത്രണം തെറ്റുന്നതായി പറയുന്നു.
കഴിഞ്ഞ 10ന് കാരിക്കോട്ട് സൂപ്പര്‍ ഫാസ്റ്റ് മിനി ലോറിയില്‍ ഇടിച്ചുണ്ടായ അപകട കാരണം ഇങ്ങനെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അമിത വേഗത്തിലായിരുന്ന ബസ് പെട്ടെന്ന് തെന്നിമാറി ലോറിയില്‍ ഇടിക്കുകയായിരുന്നു. ശക്തമായ മഴയുള്ള സമയത്തായിരുന്നു അപകടം. ബസ് തെന്നിമാറുന്നത് സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതിന് മുമ്പ് ഒക്കല്‍ റിലൈൻസ് മാളിന് മുന്നില്‍ ഓട്ടോറിക്ഷ തെന്നിമാറി കാറിലിടിച്ചു.
ഇവിടെ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചതും സമാന രീതിയിലായിരുന്നു. അപകടത്തിൽപെടുന്നത് പലപ്പോഴും ഇരുചക്ര വാഹനങ്ങളാണ്. എന്നാല്‍, മരണവും വലിയ പരിക്കുകളും ഇല്ലാത്തതുകൊണ്ട് ആരും അറിയാറില്ല. മഴക്കാലമായതോടെ അപകടങ്ങള്‍ കൂടാന്‍ സാധ്യതയുണ്ട്. റോഡ് നിര്‍മാണത്തിലെ അപാകതയാണ് ടാര്‍ വിണ്ട് റോഡ് പൊന്തിക്കാന് കാരണം.
നിര്‍മാണ സമയത്ത് വേണ്ടത്ര പരിശോധന നടക്കാത്തും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മേല്നോട്ടമില്ലാത്തും അപകാതക്ക് കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.