പെരുമ്പാവൂര്‍: മുഖ്യ വിവരാവകാശ കമീഷണര്‍ ഉത്തരവിട്ടിട്ടും മറുപടി നല്‍കാതെ കോടനാട് വനം വകുപ്പ് അധികൃതര്‍ ലംഘനം നടത്തുന്നതായി ആക്ഷേപം. മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴില്‍ കാട്ടാനശല്യം തടയാനും കാട്ടുതീ തടയാനും കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയില്‍ സ്വീകരിച്ച നടപടികളും ഇതിനായി ചെലവഴിച്ച തുകയുടെ കണക്കും ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി അംഗം തോമസ് കെ. ജോര്‍ജ് 2021 ജനുവരിയില്‍ അപേക്ഷ നല്‍കിയിരുന്നു.
ഇതിന് കോടനാട് വനം വകുപ്പ് മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് സംസ്ഥാന മുഖ്യ വിവരാവകാശ കമീഷണറെ സമീപിച്ചിരുന്നു. ഡിസംബറില്‍ നല്കിയ ഉത്തരവില്‍ വിശദമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതം കമീഷന് മുമ്പാകെ സമര്‍പ്പിക്കാന്‍ ഡി.എഫ്.ഒക്ക് നിർദേശം നല്‍കിയിരുന്നു. വിവരാവകാശ നിയമത്തിലെ വ്യവസ്ഥകളും നിർദേശങ്ങളും യഥാവിധി നടപ്പാക്കിയിട്ടുണ്ടൊ എന്ന വിവരം കൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും നിർദേശിച്ചിരുന്നു. 2021 ഡിസംബര്‍ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവില്‍ മടക്ക തപാലില്‍ കമീഷനും പരാതിക്കാരനും റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവെങ്കിലും ഒന്നര മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.