പെരുമ്പാവൂര്‍: കോടനാട് ഫോറസ്റ്റ് ഓഫിസിൽ ആധുനിക ജീപ്പ് 'ഗൂര്‍ഖ'യെത്തി. കുന്നിന്‍പ്രദേശങ്ങള്‍ കയറാനും ദുര്‍ഘടമായ വനപ്രദേശങ്ങളിലൂടെയുള്ള യാത്രയും എളുപ്പമാകും. രാത്രിയാത്രക്ക് സഹായകമാകുംവിധം മികച്ച വെളിച്ചസംവിധാനവുമുണ്ട്. വാഹനത്തില്‍ ആറുപേര്‍ക്ക് സഞ്ചരിക്കാം.
മനുഷ്യവന്യജീവി സംഘര്‍ഷം രൂക്ഷമായ പ്രദേശങ്ങളിലെ സംരക്ഷണ വിഭാഗം ജീവനക്കാര്‍ക്കാണ് വാഹനങ്ങള്‍ അനുവദിച്ചത്. റേഞ്ച് ഓഫിസര്‍മാരാകും വാഹനങ്ങള്‍ ഉപയോഗിക്കുക.
അടിയന്തരഘട്ടങ്ങളില്‍ വനപാലകരുടെ കാര്യക്ഷമമായ സേവനം ജനങ്ങള്‍ക്ക് വേഗത്തില്‍ ഉറപ്പാക്കുന്നതിനാണ് പുതിയ വാഹനങ്ങള്‍ നല്‍കുന്നതെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെ 26 പുതിയ വാഹനങ്ങള്‍ വാങ്ങിയതില്‍ രണ്ടെണ്ണമാണ് മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന് ലഭ്യമായത്. 13.59 ലക്ഷം രൂപയാണ് ഇതിന്റെ വില. വാഹനങ്ങള്‍ റേഞ്ച് ഓഫിസര്‍മാര്‍ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.