പെരുമ്പാവൂർ: ഹെറോയിനുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിലായി. അസം നാഗോൺ ദുപ്പാഗുരി പത്താർ സ്വദേശി അത്താബുർ റഹ്മാനെയാണ് (28) പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പംപടി പൊലീസും ചേർന്ന് ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. 81 കുപ്പി ഹെറോയിൻ കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പുല്ലുവഴിയിൽ ഇയാൾ വാടകക്ക് താമസിക്കുന്ന മുറിയിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പൊലീസ് ആവശ്യക്കാരെന്ന രീതിയിലാണ് ഇയാളെ സമീപിച്ചത്. പൊലീസാണെന്ന് മനസ്സിലായപ്പോൾ പ്രതി ആക്രമിച്ച് രക്ഷപ്പെടാനും ശ്രമിച്ചു. അന്തർ സംസ്ഥാന തൊഴിലാളികൾക്കും തദ്ദേശീയർക്കുമാണ് വിൽപ്പന.
ഇടനിലക്കാർ വഴിയും കച്ചവടമുണ്ട്. ഉപയോഗിച്ചവരും, ഇടനിലക്കാരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഹോട്ടൽത്തൊഴിലാളിയെന്ന വ്യാജേനെയാണ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.