പെരുമ്പാവൂര്‍: ഗുരുതര വൃക്ക രോഗം ബാധിച്ചയാള്‍ ചികിത്സ സഹായം തേടുന്നു. വേങ്ങൂര്‍ പഞ്ചായത്തിലെ ക്രാരിയേലി ഭാഗത്ത് താമസിക്കുന്ന തോമ്പ്രാക്കുടി വീട്ടില്‍ സാജനാണ് (47) സഹായം തേടുന്നത്. വിവിധ രോഗങ്ങള്‍ അലട്ടുന്ന സാജെൻറ കാലിലെ മൂന്ന് വിരലുകള്‍ മുറിച്ചുമാറ്റി. ഡ്രൈവര്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന സാജന് തീര്‍ത്തും കിടപ്പായതോടെ കുടുംബം പട്ടിണിയിലാണ്.
ചികിത്സ ചെലവിലേക്ക് ആഴ്ചയില്‍ നാലായിരത്തോളം രൂപ ആവശ്യമാണ്. സുമനസ്സുകളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ജീവിതം തള്ളിനീക്കുന്നത്. സാജന് ചികിത്സ ചെലവുകള്‍ കണ്ടെത്തുന്നതിനായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ രക്ഷാധികാരിയും വാര്‍ഡ് മെംബര്‍ ടി.കെ. ബൈജു, തോമസ് കെ. ജോര്‍ജ് എന്നിവര്‍ കണ്‍വീനര്‍മാരുമായി ചികിത്സ സഹായ സമിതി രൂപവത്കരിച്ചു. ഫെഡറല്‍ ബാങ്ക് കൊമ്പനാട് ശാഖയില്‍ ആരംഭിച്ച അക്കൗണ്ട് നമ്പര്‍: 99980101483142, IFSC: FDRL000998, ഫോണ്‍: 9061692620.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.