കിഴക്കമ്പലം: കിെറ്റക്സ് കമ്പനിയിലെ അന്തർ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട സംഘര്‍ഷം മണിക്കൂറുകളോളം പൊലീസിനെ മുള്‍മുനയിലാക്കി. അർധരാത്രി 12.30ഓടെ സ്ഥലത്ത് എത്തിയ പൊലീസിന് പുലര്‍ച്ച ആറോടെയാണ് സ്ഥിതി പൂര്‍ണമായും നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത്. അഞ്ഞൂറോളം തൊഴിലാളികളായിരുന്നു സംഘര്‍ഷത്തിന് പിന്നില്‍. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ പൊലീസിന് സഹായകമായി.
കല്ലേറുണ്ടാകുകയും ആക്രമിക്കുകയും ചെയ്തതോടെ പൊലീസ് എന്ത് ചെയ്യണമെന്നറിയാതെ പതറിയെങ്കിലും പരിസരവാസികൾ പലരും വെളിച്ചവും ഹെല്‍മറ്റും നല്കി പൊലീസിനെ സഹായിച്ചു. തൈക്കാവ്-ചൂരക്കോട് റോഡില്‍ വേണ്ടത്ര വെട്ടമില്ലാത്തതും കുടുക്കിയെങ്കിലും നാട്ടുകാര്‍ നല്കിയ വെളിച്ചവും വഴി കാണിച്ചുനല്കിയതും പൊലീസിന് സംഘര്‍ഷമേഖലയിൽ എത്താന്‍ സഹായകമായി. ക്രിസ്മസ് അവധിയായതോടെ ജോലികഴിഞ്ഞ് പുലര്‍ച്ച വീട്ടിലേക്ക് തിരിക്കാനിരുന്ന പൊലീസുകാര്‍ക്കും സംഘര്‍ഷം വിനയായി. മൂന്ന് മണിക്കൂറെടുത്താണ് സംഘര്‍ഷത്തിന് നേരിയ തോതില്‍ ഇളവ് കൊണ്ടുവരാന്‍ പൊലീസിനായത്.
തൊഴിലാളികളെ നിയന്ത്രിക്കാന്‍ കമ്പനിക്കുമായില്ല. ഇത്തരത്തില്‍ ചെറിയ സംഘര്‍ഷങ്ങള്‍ ഇവിടെ നടക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ക്വട്ടേഷന്‍ സംഘങ്ങളായി കമ്പനി നിര്‍ത്തിയിരിക്കുന്ന തൊഴിലാളികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 2012ല്‍ ഇത്തരത്തില്‍ സംഘര്‍ഷം ഉണ്ടായിരുന്നതായി പറയുന്നു. അന്ന് മലിനീകരണത്തിനെതിരെ സമരം ചെയ്തവർക്കെതിരെ തൊഴിലാളികള്‍ രംഗത്തുവരുകയും നാട്ടുകാരെ ആക്രമിക്കുകയും ചെയ്തിരുന്നു. നാട്ടുകാര്‍ക്കെതിരെ 40ഓളം കേസെടുക്കുകയും ചെയ്തിരുന്നു.
പലപ്പോഴും തൈക്കാവ്-ചൂരക്കോട് റോഡിലൂടെ രാത്രി സഞ്ചരിക്കാന്‍ കഴിയിെല്ലന്നാണ് പ്രദേശവാസികൾ പറയുന്നത്.രാത്രിയിൽ പലപ്പോഴും ഇതര സംസ്ഥാനക്കാരുടെ ആക്രമണത്തിന് ഇരയാകുന്നതായി ആക്ഷേപമുണ്ടായിരുന്നു. കൂടാതെ മലിനീകരണവും വ്യാപകമാണ്. ഇത്തരത്തില്‍ സംഘര്‍ഷം ശക്തമായിട്ടും കമ്പനി ഇതില്‍ ഇടപെട്ടില്ല എന്നത് ദുരൂഹത വർധിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. ഇത്തരക്കാരെ ഇവിടെ നിന്ന് മാറ്റി താമസിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അന്തർസംസ്ഥാനക്കാരുടെ താമസസ്ഥലങ്ങളിൽ പിടിമുറുക്കി ലഹരി മാഫിയ
കിഴക്കമ്പലം: അന്തർ സംസ്ഥാനക്കാരുടെ താമസ സ്ഥലങ്ങളിൽ പിടിമുറുക്കി ലഹരി മാഫിയ. കിഴക്കമ്പലം മേഖലയില്‍ വ്യാപകമായി കഞ്ചാവും മറ്റ് ലഹരിവസ്തുകളും വില്‍ക്കുന്നതായി പരാതിയുണ്ട്. പള്ളിക്കര, കിഴക്കമ്പലം, പുക്കാട്ടുപടി, ചേലക്കുളം മേഖലയില്‍ അന്തർസംസ്ഥാനക്കാരുടെ ഇടയില്‍ ലഹരി ഉപയോഗം വ്യാപകമാണ്.
ശനിയാഴ്ച കിെറ്റക്സിലെ അന്തർസംസ്ഥാനക്കാര്‍ താമസിക്കുന്ന പ്രദേശത്തുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ മദ്യവും മയക്കുമരുന്നുമാണെന്നാണ് നാട്ടുകാർ പറയുന്നത്. ഈ മേഖലയില്‍നിന്ന് മയക്കുമരുന്നുമായി നിരവധി തൊഴിലാളികൾ പിടിയിലായിട്ടുണ്ട്.
പെരുമ്പാവൂര്‍, ആലുവ പോലുള്ള പ്രദേശങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെയാണ് കഞ്ചാവ് മാഫിയ ഗ്രാമങ്ങളിലേക്ക് തിരിഞ്ഞത്. ഒരുകിലോയില്‍ താഴെയാണ് കഞ്ചാവെങ്കില്‍ ഇവര്‍ക്ക് സ്റ്റേഷനില്നിന്ന്തന്നെ ജാമ്യം കൊടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.